പ്രളയത്തിൽ വീട് തകർന്നു; സർക്കാർ സഹായം ലഭിച്ചില്ല; ആശങ്കയിൽ വൃദ്ധ ദമ്പതികൾ

flood-house-18-04
SHARE

തൃശൂര്‍ അന്തിക്കാട് പ്രളയത്തിനിടെ തകര്‍ന്ന വീടു നിര്‍മിക്കാന്‍ സര്‍ക്കാര്‍ സഹായം ലഭിച്ചില്ലെന്ന പരാതിയുമായി കുടുംബം.  കുടുംബാംഗങ്ങള്‍ തമ്മില്‍ തര്‍ക്കം നിലനില്‍ക്കുന്ന ഭൂമിയില്‍ ധനസഹായം നല്‍കാന്‍ കഴിയില്ലെന്നാണ് പഞ്ചായത്തിന്റെ നിലപാട്. 

തൃശൂര്‍ അന്തിക്കാട് പടിയം സ്വദേശി കൃഷ്ണനും ഭാര്യ ഗൗര്യയും ഏറെ പേടിച്ചാണ് ഈവീട്ടില്‍ കഴിയുന്നത്.അടുത്ത മഴയ്ക്കു ഈ വീട് പൂര്‍ണമായും നിലംപൊത്താം. ഭാഗികമായി തകര്‍ന്ന ഇവരുടെ വീട് പുനര്‍നിര്‍മിക്കാന്‍ ധനസഹായത്തിന് അപേക്ഷ നല്‍കിയിരുന്നു. പക്ഷേ, ധനസഹായം കിട്ടിയില്ല. വാര്‍ധക്യ പെന്‍ഷന്‍ മാത്രമാണ് ആശ്രയം. വീടിന്റെ അറ്റകുറ്റപ്പണി നടത്താനും സാമ്പത്തിക ശേഷിയില്ല. പഞ്ചായത്തധികൃതര്‍ വീടിന്റെ തകര്‍ച്ച വിലയിരുത്തി റിപ്പോര്‍ട്ട് നല്‍കിയിരുന്നു. എന്നിട്ടും , ധനസഹാം സാങ്കേതിക പ്രശ്നങ്ങളില്‍ കുടുങ്ങി. ഇതോടെ,കുടുംബം പ്രതിസന്ധിയിലായി.

കുടുംബത്തിന്റെ പരിതാപകരമായ അവസ്ഥ തിരിച്ചറിഞ്ഞ പഞ്ചായത്തംഗം സുമ സന്തോഷ് വീടിന്റെ അറ്റകുറ്റപ്പണികള്‍ നടത്താന്‍ നാട്ടുകാരുടെ സഹായം തേടി. കാലവര്‍ഷം എത്തും മുമ്പേ അറ്റകുറ്റപണിക്കു പണം കണ്ടെത്താനാണ് ശ്രമം. തിരഞ്ഞെടുപ്പ് അടുത്ത സാഹചര്യത്തില്‍ പല രാഷ്ട്രീയ പാര്‍ട്ടികളും സഹായ വാഗ്ദാനം നല്‍കിയിട്ടുണ്ട്. ഇതു പാലിക്കപ്പെടുമെന്ന പ്രതീക്ഷയിലാണ് കുടുംബം.

MORE IN CENTRAL
SHOW MORE