കടുത്ത വേനല്‍; ഹൈറേഞ്ചിൽ കനത്ത കൃഷിനാശം; പ്രതിസന്ധി

idukki-farmers-18-04
SHARE

കടുത്ത വേനലിൽ ഇടുക്കിയുടെ ഹൈറേഞ്ച് മേഖലയില്‍ കനത്ത കൃഷിനാശം.  ഏലം, കുരുമുളക്, കാപ്പി തുടങ്ങിയ കാർഷിക വിളകൾ ഉണങ്ങി നശിക്കുകയാണ്. പ്രളയാനന്തരം പ്രതിസന്ധിയിലായ കാര്‍ഷികമേഖലയ്ക്ക് വീണ്ടും തിരിച്ചടിയാണ്  കാലാവസ്ഥാ വ്യതിയാനം.

ഹൈറേഞ്ചിലെ പ്രധാന നാണ്യവിളയായ ഏലം വേനലിൽ കൃത്യമായി നനച്ചാണ് കർഷകർ സംരക്ഷിക്കുന്നത്. നനയ്ക്കാൻ സൗകര്യമില്ലാത്ത പല തോട്ടങ്ങളിലും ഏലച്ചെടികൾ ഉണങ്ങി നശിക്കുകയാണ്. പണം കടമെടുത്തും മറ്റും കൃഷി ഇറക്കിയ കർഷകർ ഇതോടെ പ്രതിസന്ധിയിലുമായി.

ഏലത്തിന് പുറമേ കാപ്പി , കൊക്കോ .കുരുമുളക് തോട്ടങ്ങളും   ഉണങ്ങി നശിക്കുകയാണ്. സര്‍ക്കാരിന്റെ  സഹായമില്ലെങ്കില്‍ മുമ്പോട്ട്‌ പോകുവാന്‍ പറ്റാത്ത സാഹചര്യത്തിലാണ് കര്‍ഷകര്‍.

MORE IN CENTRAL
SHOW MORE