കാട്ടാനശല്യം രൂക്ഷം; വനമേഖലകളിൽ വരൾച്ച

elephant
SHARE

വനമേഖലകളില്‍ വരള്‍ച്ച രൂക്ഷമായതോടെ മറയൂര്‍, അഞ്ചുനാട് മേഖലകളില്‍ കാട്ടാനശല്യം രൂക്ഷമായി.  ഏതുനിമിഷവും പ്രതീക്ഷിക്കാവുന്ന വന്യജീവി ആക്രമണം ഭയന്നു കഴിയുകയാണ് നാട്ടുകാരും

കഴിഞ്ഞ ദിവസം  മറയൂര്‍ കാന്തല്ലൂര്‍  റോഡിലിറങ്ങിയ ഒറ്റയാന്‍ ഇരുചക്ര വാഹന യാത്രക്കാരെ  ആക്രമിച്ചിരുന്നു. തലനാരിഴക്കാണ് ആനയുടെ പിടിയില്‍  നിന്ന്  ബൈക്ക് യാത്രികന്‍ രക്ഷപെട്ടത്. മറയൂര്‍ മൂന്നാര്‍ റോഡില്‍ തലയാറിന് സമീപം റോഡില്‍ നിലയുറപ്പിച്ച ആനകൂട്ടം മണിക്കൂറുകളോളം ഗതാഗത തടസ്സം സൃഷ്ടിച്ചിരുന്നു. 

കാന്തല്ലൂര്‍ പെരുമലയിലെത്തിയ പതിനാറോളം വരുന്ന കാട്ടാനകൂട്ടം  കനത്ത കൃഷി നാശമാണ്  ഉണ്ടാക്കിയത്. വേനൽ കടുത്തതോടെ കൂടുതൽ വന്യജീവികൾ ജനവാസ മേഖലയിലേക്ക് ഇറങ്ങിയേക്കും എന്ന ആശങ്കയിലാണ് നാട്ടുകാർ 

MORE IN CENTRAL
SHOW MORE