മുട്ടത്തെ മെട്രോ യാര്‍ഡിൽ സൗരോര്‍ജ പ്ലാന്റ് പ്രവര്‍ത്തം തുടങ്ങി

metro-solar-plant
SHARE

കൊച്ചി മെട്രോ മുട്ടം യാര്‍ഡിലെ 2719 കിലോവാട്ട് ശേഷിയുള്ള പുതിയ സൗരോര്‍ജ പ്ലാന്റ് പ്രവര്‍ത്തം തുടങ്ങി. ഇതോടെ മെട്രോയ്ക്ക് ആവശ്യമുള്ള വൈദ്യുതിയുടെ 44 ശതമാനം സൗരോര്‍ജത്തിലൂടെ ലഭ്യമാകും.

കൊച്ചി രാജ്യാന്തരവിമാനത്താവളത്തിന്റെ വഴിയേയാണ് കൊച്ചി മെട്രോയും. പൂര്‍ണമായും സൗരോര്‍ജത്തില്‍  പ്രവര്‍ത്തിക്കുന്ന ലോകത്തെ ആദ്യ വിമാനത്താവളമെന്ന പദവിയാണ് നെടുമ്പാശേരിയ്ക്കുള്ളത്.  മുട്ടം യാര്‍ഡില്‍ സജ്ജമാക്കിയ സൗരോര്‍ജ പ്ലാന്റിലൂടെ കൊച്ചി മെട്രോയും സൗരോര്‍ജത്തിലേക്ക് മാറുന്നതിനുള്ള നടപടികള്‍ക്ക് തുടക്കമായി. കെഎംആര്‍എല്‍ എംഡി എപിഎം മുഹമ്മദ് ഹനീഷ് പ്ലാന്റ് ഉദ്ഘാടനം ചെയ്തു .

മുന്‍പുണ്ടായിരുന്ന  സംവിധാനം കൂടി േചര്‍ത്താല്‍  കൊച്ചിമെട്രോയുെട  ആകെ സൗരോര്‍ജ ശേഷി 5390 കിലോവാട്ടായി . എഎംപി സോളര്‍ വെ‍ഞ്ച്വേഴ്സുമായി ചേര്‍ന്ന്  10332 കിലോവാട്ടിന്റെ വൈദ്യുതി നിലയത്തിനാണ് കെഎംആര്‍എല്‍ കരാറിലേര്‍പ്പെട്ടിട്ടുള്ളത് . പദ്ധതി പൂര്‍ണമായും പ്രവര്‍ത്തന സജ്ജമാകുമ്പോള്‍ യൂണിറ്റിന് 3.66 രൂപ നിരക്കില്‍ മെട്രോയ്ക്ക് വൈദ്യുതി ലഭിക്കും . ഇതുവഴി പ്രതിവര്‍ഷം ഒരുകോടി ആറുലക്ഷം രൂപയുടെ ലാഭം കൊച്ചി മെട്രോക്കുണ്ടാകുമെന്നാണ് കരുതുന്നത്. നിലവില്‍ 13 മെട്രോ സ്റ്റേഷനുകളിലും  മുട്ടം യാര്‍ഡിലും സൗരോര്‍ജ പ്ലാന്റുകളുണ്ട്. 

MORE IN CENTRAL
SHOW MORE