തിരഞ്ഞെടുപ്പ് ബോധവത്കരണത്തിന് തെരുവ് നാടകം

marayoor-drama
SHARE

തിരഞ്ഞെടുപ്പിന്റെ പ്രസക്തിയെപ്പറ്റി ബോധവല്‍ക്കരണം നല്‍കാന്‍ മറയൂരില്‍ തെരുവ് നാടകവും സാംസ്കാരിക പരിപാടികളും സംഘടിപ്പിച്ചു.   ദേവികുളം  സബ് കലക്ടറുടെ നേതൃത്വത്തില്‍ ആദിവാസികള്‍ക്കുള്‍പ്പടെ വോട്ടിങ് യന്ത്രം പരിചയപ്പെടുത്തി. പോളിങ് ശതമാനം ഉയര്‍ത്തുകയെന്ന ലക്ഷ്യത്തോടെയാണ് പരിപാടി.

 ലോക്‌സഭ തിരഞ്ഞെടുപ്പില്‍ ആദിവാസി മേഖലകളില്‍ നിന്ന് കൂടുതല്‍ ജനപങ്കാളിത്തം ഉറപ്പുവരുത്തുകയും,  പോളിംങ് ശതമാനം ഉയര്‍ത്തുകയുമാണ് പരിപാടിയുടെ ലക്ഷ്യം.  മറയൂരില്‍ നടന്ന ബോധവല്‍ക്കരണ പരിപാടി കാണാനും പഠിക്കാനും നിരവധിയാളുകളാണെത്തിയത്.  ദെണ്ഡുകൊമ്പിലെ  ആദിവാസികളുടെ കോല്‍കളിയും , കോവില്‍ക്കടവ് ഐഎച്ച്ആര്‍ഡി കൊളെജ് വിദ്യാര്‍ഥികളുടെ നാടകവും പരിപാടിയെ വ്യത്യസ്ഥമാക്കി. ദേവികുളം സബ് കലക്ടര്‍ രേണു രാജിന്റെ നേതൃത്വത്തില്‍ ആദിവാസികള്‍ ഉള്‍പടെയുള്ളവര്‍ക്ക് വോട്ടിംങ് യന്ത്രത്തിന്റെ  മാതൃക പരിചയപെടുത്തി.

തിരഞ്ഞെടുപ്പിന് മുന്‍പ് ഒന്ന്  വോട്ട് ചെയ്ത് നോക്കണമെങ്കില്‍ ദേവികുളം ആര്‍ഡിഒ ഓഫിസില്‍ സ്ഥാപിച്ചിട്ടുള്ള മാതൃക മെഷിനില്‍ പരിശീലിക്കാനുള്ള സൗകര്യം ഒരുക്കിയിട്ടുണ്ട്. 

MORE IN CENTRAL
SHOW MORE