പാലാരിവട്ടം-പൈപ്പ് ലൈൻ റോഡരികിൽ കൂറ്റൻ പൈപ്പുകൾ; 15 വർഷം അതേ സ്ഥലത്ത്; പ്രതിഷേധം

pipeline
SHARE

കൊച്ചി പാലാരിവട്ടം പൈപ്പ് ലൈൻ റോഡരികിൽ വർഷങ്ങളായി കൂട്ടിയിട്ടിരിക്കുന്ന കൂറ്റൻ പൈപ്പുകൾ നീക്കം ചെയ്യണമെന്ന ആവശ്യം ശക്തമാകുന്നു.  ജല അതോറിറ്റി പൈപ്പുകളിൽ നിറയുന്ന മാലിന്യമാണ് നാട്ടുകാരുടെ പ്രതിഷേധത്തിന്റെ കാരണം.

പതിനഞ്ച് വർഷത്തിലേറെ കാലമായി പൈപ്പ് ലൈൻ റോഡരികിൽ ഈ കൂറ്റൻ പൈപ്പുകൾ ഇങ്ങനെ കിടക്കാൻ തുടങ്ങിയിട്ട്. ഹഡ്കോ ജലവിതരണ പദ്ധതിക്കായി എത്തിച്ചതാണ് പൈപ്പുകളത്രയും. കാലം കുറേ കഴിഞ്ഞതോടെ നാട്ടുകാർക്ക് മാലിന്യം തള്ളാനുള്ള ഇടമായി ഈ പൈപ്പുകൾ മാറി. മാലിന്യത്തിനൊപ്പം കൊതുകു ശല്യവും ഇഴജന്തുക്കളുടെ ശല്യവും പെരുകിയതോടെയാണ് പൈപ്പുകൾ നീക്കം ചെയ്യണമെന്ന ആവശ്യവുമായി നാട്ടുകാർ രംഗത്തെത്തിയിരിക്കുന്നത്.

ജല അതോറിറ്റിക്കു മുന്നിൽ പലകുറി നാട്ടുകാർ ഈ ആവശ്യം ഉയർത്തിയെങ്കിലും എല്ലാം കോർപ്പറേഷന്റെ തലയിൽ വച്ച് കൈയൊഴിയാനാണ് ശ്രമിച്ചതെന്നും നാട്ടുകാർ ആരോപിക്കുന്നു.

വർഷങ്ങൾക്കു മുമ്പ് കുടിവെള്ള പദ്ധതിയുടെ പൈപ്പുകൾ സ്ഥാപിക്കാനായി ജല അതോറിറ്റി ഏറ്റെടുത്തതാണ് റോഡരികിലെ സ്ഥലം.

MORE IN CENTRAL
SHOW MORE