സർവകലാശാല-കോളജ് തർക്കം: വിദ്യാർഥികളുടെ പരീക്ഷ വൈകി

cms-college
SHARE

എംജി സർവകലാശാല സിൻഡിക്കറ്റും കോട്ടയം സിഎംഎസ് കോളജ് മാനേജ്മെൻറും തമ്മിലുള്ള തർക്കത്തെ തുടർന്ന് വിദ്യാർഥികളുടെ പരീക്ഷ വൈകി. പുറത്താക്കപ്പെട്ട വിദ്യാർഥികളെ തിരിച്ചെടുക്കണമെന്ന സിൻഡിക്കേറ്റ് ഉത്തരവ് പ്രിൻസിപ്പൽ നടപ്പാക്കാത്തതാണ് തർക്കത്തിനിടയാക്കിയത്. കോളജ് മാനേജ്മെന്റിന്റെ നടപടിക്കെതിരെ എസ് എഫ്ഐ പ്രവർത്തകരും പ്രതിഷേധിച്ചു.

റാഗിങ് പരാതിയെത്തുടർന്ന് എസ്എഫ്ഐ പ്രവർത്തകരായ നീരജ്, ആശിഷ് എന്നിവരെ സിഎംഎസ് കോളേജ് മാനേജ്മെൻറ്  പുറത്താക്കിയിരുന്നു. 

വ്യാജ പരാതിയിലാണ് അച്ചടക്ക നടപടിയെന്ന് ചൂണ്ടിക്കാട്ടി വിദ്യാർഥികൾ സിൻഡിക്കേറ്റ് സമിതിക്ക് പരാതി നൽകി. സമിതി നടത്തിയ അന്വേഷണത്തിൽ പരാതി വ്യാജമാണെന്നും വിദ്യാർഥികളെ പുറത്താക്കാൻ പ്രിൻസിപ്പൽ നിയമവിരുദ്ധമായി ഇടപെട്ടതായും കണ്ടെത്തി. പുറത്താക്കിയ വിദ്യാർഥികളെ തിരിച്ചെടുക്കാനും പരീക്ഷ എഴുതാൻ അനുമതി നൽകികൊണ്ടും സിൻഡിക്കേറ്റ് സമിതി ഉത്തരവിട്ടു. എന്നാൽ ഉത്തരവ് നടപ്പാക്കാൻ പ്രിൻസിപ്പൽ മടിച്ചതോടെ പ്രതിഷേധവുമായി എസ്എഫ്ഐ രംഗത്തെത്തി.

രണ്ട് വിദ്യാർഥികളും സ്ഥിരം പ്രശ്നക്കാരാണെന്നാണ് പ്രിൻസിപ്പലിന്റെ വാദം. സിൻഡിക്കേറ്റിന്റെ നടപടി രാഷ്ട്രീയ പ്രേരിതമാണെന്നും ആരോപിക്കുന്നു.

തർക്കം മുറുകിയതോടെ രണ്ടാം വർഷ ഡിഗ്രീ പരീക്ഷകൾ അര മണിക്കൂറിലേറെ വൈകി. യൂണിവേഴ്സിറ്റിയുടെ തീരുമാനത്തിനെതിരെ സർവ്വകലാശാല ഗവേർണിംഗ് കൗൺസിലിനെ സമീപിച്ചിരിക്കുകയാണ് കോളേജ് അധികൃതർ. ഹൈക്കോടതിയെ സമീപിക്കാനാണ് എസ് എഫ് ഐ യുടെ തീരുമാനം. 

MORE IN CENTRAL
SHOW MORE