എയ്ഡ് പോസ്റ്റ് മുലയൂട്ടല്‍ കേന്ദ്രമാക്കി മാറ്റാന്‍ പഞ്ചായത്ത്

aidpost
SHARE

പൊലീസ് തിരിഞ്ഞു നോക്കാത്ത എയ്ഡ് പോസ്റ്റ് മുലയൂട്ടല്‍ കേന്ദ്രമാക്കി മാറ്റാന്‍ പഞ്ചായത്തിന്‍റെ തീരുമാനം. തൃശൂര്‍ മണലൂര്‍ പ‍ഞ്ചായത്താണ് പൊലീസ് എയ്ഡ് പോസ്റ്റിനെ മുലയൂട്ടല്‍ കേന്ദ്രമാക്കി മാറ്റുന്നത്. 

 തൃശൂര്‍ കാഞ്ഞാണിയില്‍ ബസ് സ്റ്റാന്‍ഡ് തുടങ്ങിയപ്പോഴാണ് പൊലീസ് എയ്ഡ് പോസ്റ്റിനായി മണലൂര്‍ പഞ്ചായത്ത് സ്ഥലം അനുവദിച്ചത്. പൊലീസിന്റെ സേവനവും ലഭിച്ചിരുന്നു. പിന്നീട്, പൊലീസുകാരെ ഡ്യൂട്ടിക്കു നിയോഗിക്കാതെ വന്നതോടെ എയ്ഡ് പോസ്റ്റ് അടച്ചിട്ടു. പൊലീസുകാര്‍ക്ക് ക്ഷാമമെന്നായിരുന്നു ഔദ്യോഗിക വിശദീകരണം. ബസ് സ്റ്റാന്‍ഡില്‍ പൊലീസിന്‍റെ സാന്നിധ്യമില്ലാത്തത് യാത്രക്കാര്‍ക്കും ദുരിതമായിരുന്നു. പ്രത്യേകിച്ച്, സ്ത്രീകളായ യാത്രക്കാര്‍ക്ക്. പൊലീസ് ഉപേക്ഷിച്ച എയ്ഡ് പോസ്റ്റ് ഇനി അവിടെ വേണ്ടെന്ന നിലപാടിലാണ് പഞ്ചായത്ത് ഭരണ നേതൃത്വത്തിന്. പൊലീസ് എയ്ഡ് പോസ്റ്റ് മുലയൂട്ടല്‍ കേന്ദ്രമാക്കി മാറ്റും. പ്രാരംഭ നടപടികള്‍ തുടങ്ങിക്കഴിഞ്ഞു.

അഞ്ചു പഞ്ചായത്തുകളുടെ ക്രമസമാധാനം പരിപാലിക്കാന്‍ വേണ്ടത്ര പൊലീസും ഇല്ല. പുതിയ പൊലീസ് സ്റ്റേഷന്‍ വേണമെന്ന ആവശ്യവും നടപ്പായില്ല. ബസ് സ്റ്റാന്‍ഡിലെ അനധികൃത പാര്‍ക്കിങ്ങും തലവേദനയാണ്. യാത്രക്കാര്‍ക്കു നടപ്പാതയുമില്ല. ബസ് സ്റ്റാന്‍ഡ് കേന്ദ്രീകരിച്ച് പൊലീസിന്റെ സ്ഥിരം സേവനം ലഭ്യമാകണെന്നാണ് നാട്ടുകാരുടെ ആവശ്യം.

MORE IN CENTRAL
SHOW MORE