റൈസ് പാര്‍ക്കില്‍ യന്ത്രസാമഗ്രികള്‍ വാങ്ങിയതില്‍ പിഴവ്

rice-park
SHARE

തൃശൂര്‍ ചേലക്കര പരക്കാട് റൈസ് പാര്‍ക്കില്‍ യന്ത്രസാമഗ്രികള്‍ വാങ്ങിയതില്‍ പിഴവ്. മൂന്നു കോടി രൂപയാണ് നഷ്ടം. പഴയ റൈസ് പാര്‍ക്ക് നന്നാക്കുന്നതിന് പകരം പുതിയത് നിര്‍മിക്കുന്നതില്‍ അപാകതയുണ്ടെന്നാണ് ആരോപണം.  

പതിനെട്ടു വര്‍ഷം മുമ്പാണ് ചേലക്കര പരക്കാട് റൈസ് പാര്‍ക്ക് സ്ഥാപിച്ചത്. ബസുമതി നെല്ല് സംഭരിച്ച് അരിയാക്കിയെടുക്കാനായിരുന്നു പദ്ധതി. പക്ഷേ, ബസുമതി നെല്ല് പ്രാദേശികമായി സംഭരിക്കാന്‍ കഴിഞ്ഞില്ല. ബസുമതി നെല്ലു സംസ്ക്കരിക്കാന്‍ വാങ്ങിയ യന്ത്രം ഉപയോഗശൂന്യമായി. ജില്ലാ പഞ്ചായത്തിന്‍റെ പട്ടികജാതി ഫണ്ട് ഉപയോഗിച്ചായിരുന്നു യന്ത്രം വാങ്ങിയത്. സാധാരണ നെല്ല് സംസ്ക്കരിക്കാന്‍ പുതിയ യന്ത്രവും വാങ്ങി. അപ്പോഴാകട്ടെ, ജലക്ഷാമം പ്രശ്നമായി. രണ്ടു യന്ത്രവും നേരാവണ്ണം പ്രവര്‍ത്തിക്കാനായില്ല. ആസൂത്രണമില്ലാതെ തുടങ്ങിയ റൈസ് പാര്‍ക്ക് വരുത്തിവച്ചത് മൂന്നു കോടിയുടെ നഷ്ടം. ഇതിനിടെയാണ്, കഴിഞ്ഞ ദിവസം വീണ്ടും റൈസ് പാര്‍ക്ക് തുടങ്ങാന്‍ മുഖ്യന്ത്രി തറക്കല്ലിട്ടത്. പഴയ റൈസ് പാര്‍ക്കിനെക്കുറിച്ച് വിജിലന്‍സ് അന്വേഷണം വേണമെന്ന് ബി.ജെ.പി. ആവശ്യപ്പെട്ടു.

പഴയ റൈസ് പാര്‍ക്കില്‍ സംഭരിച്ച നെല്ല് പലരും കടത്തിക്കൊണ്ടുപോയെന്ന് ആരോപണം ശക്തമാണ്. ആക്ഷേപങ്ങള്‍ ചൂണ്ടിക്കാട്ടി വിജിലന്‍സ് കോടതിയെ സമീപിക്കാനാണ് ബി.ജെ.പിയുടെ തീരുമാനം.

  

MORE IN CENTRAL
SHOW MORE
ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.