അടിസ്ഥാന വികസനമെത്താതെ ഇടമലക്കുടി

idamalakudi
SHARE

രൂപീകൃതമായി ഒരുപതിറ്റാണ്ട് പിന്നിടുമ്പോഴും സംസ്ഥാനത്തെ ആദ്യ ഗോത്രവര്‍ഗ പഞ്ചായത്തായ ഇടമലക്കുടിയില്‍ അടിസ്ഥാന വികസനമെത്തിയില്ല. പദ്ധതികള്‍ ആസൂത്രണം ചെയ്യുന്നതല്ലാതെ നടപ്പാക്കുന്നില്ലെന്നാണ് പരാതി.    

കേന്ദ്ര സംസ്ഥാന സര്‍ക്കാരുകള്‍ ആദിവാസി പിന്നോക്ക വിഭാഗങ്ങളുടെ ഉന്നമനത്തിന് വേണ്ടി നിരവധിയായ പദ്ധതികള്‍ നടപ്പിലാക്കുമ്പോളും ഇവയൊന്നപമ വേണ്ട രീതിയില്‍ ആദിവാസി ഊരുകളിലേയ്ക്ക് എത്തുന്നില്ല.  ഇടമലക്കുടി പഞ്ചായത്ത്‌  രൂപീകരിച്ച് ഒരു പതിറ്റാണ്ട് പിന്നിട്ടു. എന്നാൽ ഇവിടേയ്ക്ക്  റോഡും കുടിവെള്ളവും  അടക്കുള്ള അടിസ്ഥാന വികസനം എത്തിയിട്ടില്ല. കുടിവെള്ള പ്രശ്‌നത്തിന് പരിഹാരം കാണുന്നതിന് ജലനിദി പദ്ധതി നടപ്പിലാക്കുമെന്ന് പറഞ്ഞിരുന്നെങ്കിലും പദ്ധതി എങ്ങുമെത്തിയില്ല.

ഇടമലക്കുടിയുടെ സമഗ്രമായ വികസനത്തിന് ഗതാഗത യോഗ്യമായ റോഡ് അനിവാര്യമാണ്.  പഞ്ചായത്ത് കാര്യാലയം,  കൃഷിവകുപ്പ് ഓഫീസ് ഉൾപ്പെടെയുള്ളവയുടെ  പ്രവര്‍ത്തനവും ഇടമലക്കുടിയില്‍ ഉണ്ടാകണമെന്നും ഇവര്‍ ആവശ്യപ്പെടുന്നു. 

നിലവില്‍ ഇടമലക്കുടി പഞ്ചായത്ത് കാര്യാലയം  പ്രവര്‍ത്തിക്കുന്നത് മൂന്നാറിലാണ് അതുകൊണ്ട്  ഏതൊരാവശ്യത്തിനും ഇവര്‍ അമ്പത് കിലോമീറ്ററോളം യാത്രചെയ്ത് ഇവിടെയെത്തേണ്ട അവസ്ഥയാണ്. പഞ്ചായത്ത് അടക്കമുള്ള ഓഫീസുകള്‍ക്ക് പുതിയ കെട്ടിടങ്ങള്‍ നിര്‍മിച്ച് ഇവയുടെ പ്രവര്‍ത്തനം കുടിയില്‍ ആരംഭിക്കുന്നതിന് നടപടി സ്വീകരിക്കണമെന്നതാണ് ഇവരുടെ ആവശ്യം.

MORE IN CENTRAL
SHOW MORE