മറയൂര്‍ വനത്തില്‍ കാട്ടുതീ പതിവാകുന്നു; ആയിരം ഏക്കറോളം വനം കത്തിനശിച്ചു

marayur-forest-fire
SHARE

വേനല്‍ കടുത്തതോടെ മറയൂര്‍ വനത്തില്‍ കാട്ടുതീ പതിവാകുന്നു. ആയിരം ഏക്കറോളം വനം കത്തിനശിച്ചു. ചന്ദന റിസര്‍വിന്റെ പരിസര പ്രദേശങ്ങളിലാണ് കാട്ടുതീ പടരുന്നത്. 

മറയൂർ ചന്ദന റിസർവിന്റെ പരിസരപ്രദേശമായ പോത്തടി, അഞ്ച്‌നാട്  മലകളിലാണ്  വ്യാപകമായി തീപടര്‍ന്ന് പിടിക്കുന്നത്. കാട്ടുമരങ്ങളും പുല്‍മേടുകളുമാണ് കൂടുതലും കത്തി നശിക്കുന്നത് . വനപാലകര്‍ ഉള്‍പടെ തീ അണക്കാനായി ശ്രമം നടത്തിയെങ്കിലും  കാറ്റ് കൂടുതലായതിനാല്‍ നിയന്ത്രണ വിധേയമാക്കാന്‍ പ്രയാസമാണ്.  കഴിഞ്ഞ രണ്ട് മാസത്തിനിടെ മുരുകന്‍മലയിലെ ആദിവാസി പുനരധിവാസ കോളനിയില്‍ അഞ്ചു  തവണയാണ് തീ പടര്‍ന്ന് പിടിച്ചത്. 1000 ഏക്കറോളം വനം കത്തിനശിച്ചു. 

2001 ല്‍ സര്‍ക്കാര്‍ പുനരധിവസിപ്പിച്ച 242 ആദിവാസി കുടുംബംഗങ്ങളുടെ വീടുകളും, ചരിത്ര പ്രധാനമായ മുനിയറകളും ഗുഹാചിത്രങ്ങളുമുള്ള പ്രദേശത്താണ് പതിവായി തീ പടരുന്നത്. കാട്ടുതീ പടരാതിരിക്കാന്‍ നടപടി സ്വീകരിക്കണമെന്നാണ്  നാട്ടുകാരുടെ ആവശ്യം.  

MORE IN CENTRAL
SHOW MORE