പൊന്മുടി തൂക്കുപാലത്തിന്റെ അറ്റകുറ്റപണികള്‍ ആരംഭിച്ചു

ponmudi-bridge
SHARE

വിനോദ സഞ്ചാരികളുടെ ഇഷ്ടകേന്ദ്രമായ ഇടുക്കി പൊന്മുടി തൂക്കുപാലത്തിന്റെ അറ്റകുറ്റപണികള്‍ ആരംഭിച്ചു. കാലപ്പഴക്കത്താല്‍ പാലം അപകടാവസ്ഥയിലായിരുന്നു. നാട്ടുകാരുടെ നിരന്തര പരാതിയെ തുടര്‍ന്ന് പുതിയ പാലവും നിര്‍മിക്കുന്നുണ്ട്.  

1950ലാണ്  പൊന്‍മുടി തൂക്കുപാലം നിര്‍മിച്ചത്. പന്നിയാര്‍ പുഴയ്ക്ക് കുറുകേ പൊന്മുടി അണക്കെട്ടിന്റെ താഴെയാണ്  ഈ പാലം.  പ്രകൃതി മനോഹാരിതയ്ക്ക് നടുവില്‍ സ്ഥിതി ചെയ്യുന്ന പാലം ഹൈറേഞ്ചിലേയ്ക്ക് എത്തുന്ന സഞ്ചാരികളുടെ ഇഷ്ടകേന്ദ്രമാണ്.  ചെറിയ വാഹഹനങ്ങള്‍ക്ക് മാത്രമാണ് ഇതുവഴി പാലത്തിലൂടെ കടന്നുപോകാന്‍ കഴിയുന്നത്. ഇത് കണക്കിലെടുത്താണ്  ഇവിടെ പുതിയ പാലം നിര്‍മിക്കുന്നതിന് നടപടി സ്വീകരിച്ചത്. എന്നാല്‍ ഹൈറേഞ്ചിന്റെ കുടിയേറ്റകാലത്തോളം പഴക്കമുള്ള പാലം സംരക്ഷിച്ചുകൊണ്ട് സമാന്തരമായി പുതിയ പാലം നിര്‍മിക്കണമെന്ന ആവശ്യവുമായി നാട്ടുകാര്‍ രംഗത്തെത്തി.  ഇതേ തുടര്‍ന്നാണ് ആറ് ലക്ഷം രൂപ ചെലവില്‍  അറ്റകുറ്റ പണികള്‍ നടത്തുന്നത്.

നിലവില്‍ നിര്‍മാണം നടക്കുന്നതിനാല്‍ ഇതുവഴിയുള്ള ഗതാഗതം നിരോധിച്ചിരിക്കുകയാണ്.  ഒരുമാസത്തിനുള്ളില്‍ നിര്‍മാണ പ്രവര്‍ത്തനങ്ങള്‍ പൂര്‍ത്തീകരിച്ച് പാലം തുറന്ന് നല്‍കാന്‍ കഴിയുമെന്നാണ് പ്രതീക്ഷ. പുതിയ  പാലം കൂടി നിര്‍മിക്കുന്നതോടെ പ്രദേശത്തിന്റെ ടൂറിസം സാധ്യത കൂടുതല്‍ മെച്ചപ്പെടും.

MORE IN CENTRAL
SHOW MORE