കട്ടപ്പനയില്‍ ആവേശമായി ഒാഫ്റോഡ് വാഹന ഒാട്ടമല്‍സരം

off-road-race.pngb
SHARE

ഒാഫ്റോഡ് വാഹന ഒാട്ടമല്‍സരം കട്ടപ്പനയില്‍ ആവേശമായി. മഹാപ്രളയകാലത്ത്  എത്തിപ്പെടാൻ കഴിയാത്ത സ്ഥലങ്ങളിൽ മരുന്നും അവശ്യവസ്തുക്കളും എത്തിക്കാന്‍ മുന്‍കൈയ്യെടുത്തവരായിരുന്നു മല്‍സരത്തിനെത്തിയവര്‍.  കട്ടപ്പന ക്ലബ്ബിന്റെ നേതൃത്ത്വത്തിലാണ്  മത്സരം.

മഹാപ്രളയവും ഉരുള്‍പൊട്ടലും മണ്ണിടിച്ചിലും   വഴികള്‍  കവര്‍ന്നപ്പോള്‍ രക്ഷാകരായത് ഈ ഒാഫ്റോഡ് വാഹനങ്ങളായിരുന്നു. തകര്‍ന്നവഴികള്‍  കീഴടക്കി രക്ഷാപ്രവര്‍ത്തനത്തിനും, ഭക്ഷണ വിതരണത്തിനും മുന്‍കൈയ്യെടുത്തതും ഒാഫ്റോഡ് ജീപ്പുടമകളുടെ ഈ കൂട്ടമാണ്. 

കട്ടപ്പന ഐടിഐ ജംഗ്ഷനു സമീപത്തുള്ള ട്രാക്കിലാണ് മത്സരം നടന്നത്. മത്സരങ്ങളിൽ കേരളത്തിനകത്തും പുറത്തുനിന്നുമായി നിരവധി മത്സരാർഥികൾ പങ്കെടുത്തു. 

മത്സരങ്ങൾക്ക് മുന്നോടിയായി വിളംബരജാഥ നടന്നു കട്ടപ്പന ഡിവൈഎസ്പി എൻ സി രാജ് മോഹൻ ഫ്ളാഗ് ഓഫ് ചെയ്തു. മുപ്പത്  ഓഫ്-റോഡ് വാഹനങ്ങൾ വിളംബര ജാഥയിൽ നിരന്നു. പ്രത്യേകം തയ്യാറാക്കിയ ട്രാക്കിൽ  പെട്രോൾ ഡീസൽ വിഭാഗങ്ങളിലായിരുന്നു മത്സരങ്ങൾ. 

MORE IN CENTRAL
SHOW MORE