തൃശൂര്‍ മൃഗശാലയില്‍ ആണ്‍ കടുവ ചത്തു; ഇനി ശേഷിക്കുന്നത് ഒരെണ്ണം മാത്രം

tiger
SHARE

തൃശൂര്‍ മൃഗശാലയില്‍ ആണ്‍ കടുവ ചത്തു. പ്രായാധിക്യംമൂലമാണ് ചത്തത്. ഇനി, ഒരേയൊരു കടുവ മാത്രമാണ് മൃഗശാലയില്‍ അവശേഷിക്കുന്നത്.  

2013 ഫെബ്രുവരി മുതൽ തൃശൂർ മൃഗശാലയുടെ ശൗര്യമുഖമായിരുന്നു ബാലൻ എന്ന ആൺകടുവ. വയനാട് വന്യജീവിസങ്കേതംവിട്ടു നാട്ടിലിറങ്ങി നിരന്തര ഭീഷണി സൃഷ്ടിച്ചിരുന്ന ബാലനെ വനംവകുപ്പ് കെണിയിൽപ്പെടുത്തി മൃഗശാലയിൽ എത്തിക്കുകയായിരുന്നു. തോളിൽ വലിയൊരു മുറിവുകണ്ട് വെടിയേറ്റതാകുമെന്നു അന്ന് മൃഗശാല അധികൃതർ സംശയിച്ചിരുന്നു. വെടിയുണ്ട  കണ്ടെത്താൻ ശസ്ത്രക്രിയയും നടത്തിയിരുന്നു. വെടിയുണ്ട കണ്ടെത്താൻ കഴിഞ്ഞില്ലെങ്കിലും അതിവേഗം മുറിവുണങ്ങി. പിന്നീട്, മൃഗശാലയില്‍ ശൗര്യത്തോടെ കഴിഞ്ഞു. മറ്റൊരു കടുവ മൂന്നു വര്‍ഷം മുമ്പാണ് ചത്തത്. ഇനിയുള്ളത് ഒരേയൊരു കടുവയാണ്. 

മൃഗശാല മാറ്റം യാഥാര്‍ഥ്യമാകാതെ ഇനി പുതിയ കടുവകളെ കൊണ്ടുവരാന്‍ കഴിയില്ല. കൂട്ടിലടച്ച് കടുവകളെ വളര്‍ത്തുന്ന പഴഞ്ചന്‍ രീതിയ്ക്കു നിയമപരമായി നടക്കില്ല. വിശമാല സ്ഥലത്തു വേണം കടുവകളെ പാര്‍പ്പിക്കാന്‍. മൃഗശാല പുത്തൂരിലേക്ക് മാറ്റുന്നതോടെ പുതിയ കടുവകളെ കൊണ്ടുവരാന്‍ കഴിയും. നിലവിലെ മൃഗശാലയില്‍ കൂടുകളില്‍ പാതിയും കാലിയായി കൊണ്ടിരിക്കുകയാണ്.

MORE IN CENTRAL
SHOW MORE