കൊച്ചിയില്‍ വ്യത്യസ്തമായി ഒരു പുസ്തകപ്രകാശനച്ചടങ്ങ്

book
SHARE

കൊച്ചിയില്‍ സംഘടിപ്പിച്ച വ്യത്യസ്തമായ ഒരു പുസ്തകപ്രകാശനച്ചടങ്ങ്. സമൂഹത്തിന്റെ ഭിന്നമേഖലകളില്‍ പരിചിതനും ഒട്ടേറെ സുഹൃത്ബന്ധത്തിന് ഉടമയുമായ കൊച്ചിക്കാരന്‍ സി.ടി.തങ്കച്ചന്റെ 'വീഞ്ഞ്' എന്ന പുസ്തകമാണ് സിത്താറും വരകളും പാട്ടുമൊരുക്കിയ അരങ്ങില്‍ വായനക്കാരിലേക്കെത്തിയത്.  

പഴകുംതോറും വിര്യമേറുന്ന വീഞ്ഞുപോലെ ഒരു പുസ്തകം. വീഞ്ഞ്. എണ്‍പതുകളിലെ സൗഹൃദങ്ങളുടെ ഇഴയടുപ്പമാണ് സി.ടി.തങ്കച്ചന്റെ ഒാര്‍മകളായി പുസ്തകത്തില്‍ നിറയുന്നത്. വിനോദ് ശങ്കറിന്റെ സിത്താര്‍ മേല്‍സ്ഥായിയിലെത്തിയപ്പോള്‍ മറുവശത്ത് കാരിക്കേച്ചറിനായി ഇരുപ്പുറപ്പിച്ച് ജോണ്‍പോള്‍‌. ഗണപതിയില്‍തുടങ്ങിയ വരകള്‍നിറഞ്ഞ കാന്‍വാസുകള്‍.  അങ്ങനെ പതിവ് പ്രകാശനരീതികള്‍ കയ്യൊഴിഞ്ഞ വീഞ്ഞിനെ നുകര്‍ന്ന് വായനക്കാരും.

ഗിരീഷ്കുട്ടനും ജോഷി പടമാടനും പാടി. കൊച്ചിയിലെ പ്രകൃതിസൗഹൃദഭോജനശാലയായ എന്റെ ഭൂമിയിലെ പ്രകാശനച്ചടങ്ങിലേക്കെത്തിയവര്‍ ആ പുസ്തകം ഉയര്‍ത്തിപ്പിടിച്ചു. വരുംവായനക്കാരെ അഭിവാദ്യം ചെയ്ത്. 

MORE IN CENTRAL
SHOW MORE