കാട്ടാനപ്പേടിയില്‍ തോട്ടപ്പുര ഗ്രാമം

wild
SHARE

കാട്ടാനപ്പേടിയില്‍ ഇടുക്കി പീരുമേടിനടുത്തെ തോട്ടപ്പുര ഗ്രാമം. കഴിഞ്ഞദിവസമിറങ്ങിയ ആനക്കൂട്ടം വന്‍ നാശനഷ്ടമാണ് ഉണ്ടാക്കിയത്. വനംവകുപ്പിനെ അറിയിച്ചാലും നടപടിയില്ലെന്നാണ് നാട്ടുകാരുടെ പരാതി. 

കാട്ടാനപ്പേടിയിലാണ് പീരുമേട് തോട്ടാപ്പുരയിലെ നാട്ടുകാര്‍.പ്രദേശത്തെ  കൃഷിയിടവും വീടിനോട് ചേർന്നുള്ള സംരക്ഷണ ഭിത്തിയും കാട്ടാന നശിപ്പിച്ചു. ഏലം,  വാഴ തുടങ്ങിയ കൃഷികളാണ് കൊമ്പനും പിടിയും കുട്ടിയുമടങ്ങുന്ന  കാട്ടാനകൂട്ടം നശിപ്പിച്ചത്. ദിവസങ്ങൾക്ക് മുമ്പും ഈ പ്രദേശത്ത് കാട്ടാനകൾ വ്യാപകമായി കൃഷി നശിപ്പിച്ചിരുന്നു. വനംവകുപ്പിനെ വിവരം അറിയിച്ചെങ്കിലും വൈകിയാണ് എത്തിയതെന്ന് നാട്ടുകാർ ആരോപിച്ചു. മുറിഞ്ഞപുഴയിലെ   വനംവകുപ്പ് വാഹനം പക്ഷി സർവേയ്ക്ക് വേണ്ടി കൊണ്ടുപോയതിനാല്‍ വൈകിയതെന്നാണ് വനംവകുപ്പ് നൽകുന്ന വിശദീകരണം. തുടർന്ന് പൊലീസ് വാഹനത്തിലാണ് വനപാലകർ സ്ഥലത്തെത്തിയത്. 

ടയറുകൾ കത്തിച്ചും പടക്കം പൊട്ടിച്ചും കൃഷിയിടങ്ങൾക്ക് കാവൽ നിൽക്കുകയാണ് കർഷകർ. സർക്കാർ നഷ്ട പരിഹാരം  നൽകുന്നില്ലെന്നും കർഷകർ പറയുന്നു. 

MORE IN CENTRAL
SHOW MORE
ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.