ജിസിഡിഎ പാര്‍ക്കിലെ മരങ്ങള്‍ മുറിച്ചു നീക്കാന്‍ ശ്രമമെന്ന് പരാതി

kochi
SHARE

കൊച്ചി  ഗാന്ധിനഗറില്‍ ജിസിഡിഎ ഉടമസ്ഥതയിലുളള പാര്‍ക്കിലെ വന്‍മരങ്ങള്‍ നഗരസഭ അനധികൃതമായി മുറിച്ചു നീക്കാന്‍ ശ്രമമെന്ന് നാട്ടുകാരുടെ  പരാതി. എന്നാല്‍ മരങ്ങള്‍ മുറിച്ചിട്ടില്ലെന്നും ചില്ലകള്‍ മാറ്റമാണ് മുറിച്ചു നീക്കിയതെന്നുമാണ് ഗാന്ധിനഗര്‍ ഡിവിഷന്‍ കൗണ്‍സിലറുടെ വിശദീകരണം.

ഗാന്ധി നഗര്‍ ഗ്രൗണ്ട് റോഡ് പാര്‍ക്കിലെ മരങ്ങള്‍ അനധികൃതമായി മുറിച്ചു നീക്കാന്‍ ശ്രമിക്കുന്നെന്നാണ് നാട്ടുകാരുടെ പരാതി. ഇതിനായി വന്‍മരങ്ങളുടെ ചില്ലകള്‍ മുറിച്ചു നീക്കിയെന്നും നാട്ടുകാര്‍ ആരോപിക്കുന്നു. ജിസിഡിഎയുടെ ഉടമസ്ഥതയിലുളള സ്ഥലത്ത് ജിസിഡിഎയുടെ അനുമതയില്ലാതെ കെട്ടിടം നിര്‍മിക്കാനാണ് കോര്‍പറേഷന്‍റെ ശ്രമമെന്നും നാട്ടുകാര്‍ക്ക് പരാതിയുണ്ട്.

അതേസമയം മരച്ചില്ലകള്‍ മാത്രമാണ് മുറിച്ചതെന്നും മരങ്ങള്‍ മുറിക്കില്ലെന്നും കോര്‍പറേഷന്‍ കൗണ്‍സിലര്‍ പൂര്‍ണിമ നാരായണന്‍ അറിയിച്ചു. മേഖലയിലെ കുട്ടികള്‍ക്കായി അംഗന്‍വാടി നിര്‍മിക്കാന്‍ കോര്‍പറേഷന്‍ തീരുമാനിച്ചിട്ടുണ്ടെന്നും ഇതിനെ എതിര്‍ക്കുന്നവരാണ് അനാവശ്യ വിവാദങ്ങളുണ്ടാക്കുന്നതെന്നും കൗണ്‍സിലര്‍ പ്രതികരിച്ചു.

MORE IN CENTRAL
SHOW MORE
ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.