രക്താര്‍ബുദം, തലാസീമിയ ബാധിതര്‍ക്ക് കരുണയുടെ കരം നീട്ടി കുസാറ്റിലെ വിദ്യാര്‍ഥികൾ

stem-cell-1
SHARE

രക്താര്‍ബുദം, തലാസീമിയ ബാധിതര്‍ക്ക് നേരെ കരുണയുടെ കരം നീട്ടി കുസാറ്റിലെ വിദ്യാര്‍ഥികള്‍.  കുസാറ്റിലെ വിമന്‍സ് സ്റ്റഡീസ് സെന്ററും, ഡിപ്പാര്‍ട്ട്മെന്റ് ഒാഫ് ഇന്‍സ്ട്രെമെന്റേഷനും , ധാത്രി ബ്ലഡ് സ്റ്റെം സെല്‍ ഡോണര്‍ റജിസ്ട്രിയുമായി ചേര്‍ന്ന് ഡോണര്‍ റജിസ്ട്രേഷന്‍ ഡ്രൈവ് നടത്തിയത്. വിദ്യാര്‍ഥികളടക്കം ആയിരത്തോളം പേര്‍ മൂലകോശം ദാനം ചെയ്യാന്‍ സന്നദ്ധരായെത്തി.

മരണത്തില്‍ നിന്ന് ജീവിതത്തിലേക്ക് ഒരാളെ മടക്കി കൊണ്ടുവരിക. അതിന് വേണ്ടിയുള്ള ഏത് ചെറിയ ശ്രമവും പ്രശംസനീയം തന്നെ. സഹായഹസ്തം നീട്ടിയും ആഘോഷങ്ങള്‍ വേറിട്ടതാക്കിമാറ്റാമെന്ന് കൂടിയാണ് കുസാറ്റിലെ വിമന്‍സ് സ്റ്റഡീസ് സെന്ററും, ഡിപ്പാര്‍ട്ട്മെന്റ് ഒാഫ് ഇന്‍സ്ട്രെമെന്റേഷനിലേയും വിദ്യാര്‍ഥികള്‍ ഒരുവട്ടം കൂടി തെളിയിച്ചത്. രാജ്യത്തെ ഏറ്റവും വലിയ രക്തമൂലകോശ റജിസ്ട്രിയായ ധാത്രി ബ്ലഡ് സ്റ്റെം സെല്‍ ഡോണറുമായി ചേര്‍ന്നാണ് REPRESENT എന്ന പേരില്‍ ഡോണര്‍ ഡ്രൈവ് നടത്തിയത്. ഇവര്‍ക്ക് ലഭിച്ച രക്തമൂലകോശം ആവശ്യമുള്ളവരുടെ ലിസ്റ്റില്‍ 4 മാസം മുതല്‍ ആറ് മാസം വരെ പ്രായമുള്ള കുഞ്ഞുങ്ങളുമാണ്ട്. 

കവിളിനകത്ത് നിന്ന് ശേഖരിക്കുന്ന സാമ്പിള്‍ ലാബിലെത്തിച്ച് വേര്‍തിരിക്കുന്ന പ്രക്രിയയും ഏറെ ചെലവേറിയതാണ്. ഇതിനുള്ള തുകയും സ്വന്തം നിലയിലാണ് കുസാറ്റിലെ വിദ്യാര്‍ഥികള്‍ കണ്ടെത്തിയതും. യോജിച്ച മൂലകോശം ലഭിക്കാനുള്ള സാധ്യതയും ഇരുപത് ലക്ഷത്തില്‍ ഒന്ന് മാത്രമാണ്. അതിനാല്‍ തന്നെ പരമാവധി ആളുകളെ ഡ്രൈവില്‍ പങ്കെടുപ്പിക്കാനും ഇവര്‍ ശ്രമിച്ചിരുന്നു.

MORE IN CENTRAL
SHOW MORE
ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.