രാജ്യാന്തര നാടകോൽസവത്തിന് തിരിതെളിഞ്ഞു; ആദ്യം ശ്രീലങ്കൻ നാടകം

drama
SHARE

രാജ്യാന്തര നാടകോൽസവത്തിന് തൃശൂരിൽ തിരിതെളിഞ്ഞു. കുടിയേറ്റക്കാരുടെ യാതനകൾ അരങ്ങിൽ എത്തിച്ച് ശ്രീലങ്കൻ നാടക സംഘം ആദ്യ നാടകം അവതരിപ്പിച്ചു.  

സംഗീത നാടക അക്കാദമി റീജനൽ തിയറ്ററാണ് നാടകോൽസവത്തിന്റെ വേദി. മന്ത്രി എ.കെ.ബാലൻ നാടകോൽസവം ഉദ്ഘാടനം ചെയ്തു. ഉദ്ഘാടന ചടങ്ങിനു ശേഷമായിരുന്നു ശ്രീലങ്കൻ നാടകം അവതരിപ്പിച്ചത്. ജനകാരിയ നാടക സംഘത്തിന്റെ പതിനാറു കലാകാരൻമാർ കഥാപാത്രങ്ങളെ അരങ്ങിൽ എത്തിച്ചു. ബിറ്റർ നെക്ടർ എന്ന നാടകം പറഞ്ഞത് ശ്രീലങ്കയിലേക്ക് 190 വർഷം മുൻപ് കുടിയേറിയ ഇന്ത്യക്കാരുടെ കഥ. അവരുടെ പത്താം തലമുറയാണ് ശ്രീലങ്കയിൽ കഴിയുന്നത്. വിദേശികളുടെ നിർബന്ധത്തിന് വഴങ്ങി ശ്രീലങ്കയിലേക്ക് കുടിയേറി ജീവിക്കേണ്ടി വന്നപ്പോൾ അഭിമുഖീകരിച്ച ജീവിത അനുഭവങ്ങൾ അരങ്ങിൽ അവതരിപ്പിച്ചു. രാസയ്യ ലോഹനാഥൻ സംവിധാനം ചെയ്ത നാടകമാണിത്. നാടകോൽസവത്തിൽ മൊത്തം 13 നാടകങ്ങൾ . ഇതിൽ അഞ്ചു നാടകങ്ങൾ രാജ്യത്തിന് പുറത്തു നിന്നാണ്. 

MORE IN CENTRAL
SHOW MORE