ആഘോഷലഹരിയിൽ ഹരിപ്പാട്; കാവടിയും താളമേളങ്ങളും

kavadi
SHARE

കാവടിയാട്ടത്തിന്റെ ആഘോഷ ലഹരിയിൽ ഹരിപ്പാട്. ആയിരക്കണക്കിന് ഭക്തരാണ് ഹരിപ്പാട് സുബ്രഹ്മണ്യ സ്വാമി ക്ഷേത്രത്തിലെ തൈപ്പൂയ ആഘോഷത്തിന്റെ ഭാഗമായ കാവടിയാട്ടത്തിൽ പങ്കെടുത്തത്.

അതികാലത്തേ തുടങ്ങി ഹരിപ്പാട്ടെ കാവടിയാട്ട ആഘോഷങ്ങൾ. പുലർച്ചെ എത്തിയ  എണ്ണക്കാവടികളാണ് ആദ്യം അഭിഷേകം ചെയ്തത്. പിന്നാലെ പാലും, പനിനീരും, ശർക്കരയും എല്ലാം നിറച്ച കാവടികളുമായി ഭക്തരുടെ ഒഴുക്കായിരുന്നു . 

താളമേളങ്ങളുടെ അകമ്പടിയിൽ കാവടി സ്വാമിമാർ ചുവടുവച്ചെത്തി. കൂട്ടു വന്നവരും നൃത്തം ചവിട്ടിയതോടെ ഹരിപ്പാട്ടെ നാട്ടുവഴികളെല്ലാം ആഘോഷ കാഴ്ചകൾ കൊണ്ടു നിറഞ്ഞു.

ഹരിപ്പാട്ടെയും സമീപ പ്രദേശങ്ങളിലെയും അമ്പതോളം ക്ഷേത്രങ്ങളിൽ നിന്നുള്ള കാവടികളാണ് സുബ്രഹ്മണ്യ സ്വാമി ക്ഷേത്രത്തിലേക്കെത്തിയത്. ശൂലക്കാവടികളുമുണ്ടായിരുന്നു ഇക്കുറി ഏറെ. മധ്യതിരുവിതാംകൂറിലെ ഏറ്റവും വലിയ തൈപ്പൂയ ആഘോഷം നടക്കുന്ന ക്ഷേത്രങ്ങളിലൊന്നാണ് ഹരിപ്പാട് സുബ്രഹ്മണ്യ സ്വാമി ക്ഷേത്രം.

MORE IN CENTRAL
SHOW MORE