കേബിള്‍ ടിവി ഓപ്പറേറ്റേഴ്‌സ് കണ്‍വന്‍ഷന് അടിമാലിയില്‍ തുടക്കം

coa
SHARE

കേബിള്‍ ടിവി ഓപ്പറേറ്റേഴ്‌സ് സംസ്ഥാന കണ്‍വന്‍ഷന്‍ ഇടുക്കി അടിമാലിയില്‍ തുടക്കം. പ്രാദേശിക കേബിള്‍ ടിവി  രംഗത്ത്  മാതൃകാപരമായ പ്രവര്‍ത്തനമാണ് കേബിൾ ടി വി ഓപ്പറേറ്റേഴ്‌സ് സംഘടന  നടത്തിവരുന്നതെന്ന് കണ്‍വന്‍ഷന്‍ ഉദ്ഘാടനം ചെയ്ത മന്ത്രി എം.എം.മണി പറഞ്ഞു. കണ്‍വന്‍ഷന്‍ നാളെ സമാപിക്കും. 

രണ്ട് ദിവസങ്ങളിലായാണ് കേബിള്‍ ടിവി ഓപ്പറേറ്റേഴ്‌സ് അസ്സോസിയേഷന്റെ സംസ്ഥാന കണ്‍വന്‍ഷന്‍ അടിമാലിയില്‍ നടക്കുന്നത്.പതിനാല് ജില്ലകളില്‍ നിന്നുള്ള 360 പ്രതിനിധികള്‍ സമ്മേളനത്തില്‍ പങ്കെടുക്കുന്നുണ്ട്. സംസ്ഥാന വൈദ്യുതി വകുപ്പ് മന്ത്രി എംഎം മണി സമ്മേളനം ഉദ്ഘാടനം ചെയ്തു.

പ്രകടനത്തിനും പതാക ഉയര്‍ത്തലിനും ശേഷമായിരുന്നു സമ്മേളനം ആരംഭിച്ചത്. പ്രദേശിക കേബിള്‍ ടിവി ഓപ്പറേറ്റേഴ്‌സ് അഭിമുഖീകരിക്കുന്ന പ്രശ്‌നങ്ങള്‍ക്ക് പരിഹാരം കാണണമെന്നാവശ്യപ്പെട്ടുള്ള നിവേദനം ഭാരവാഹികള്‍ വൈദ്യുതിവകുപ്പ് മന്ത്രിക്ക് കൈമാറി. റിപ്പോര്‍ട്ടവതരണത്തിന് പുറമേ വിവിധ കമ്മറ്റികളുടെ തിരഞ്ഞെടുപ്പും സമ്മേളനത്തിന്റെ ഭാഗമായി നടന്നു. നാളെ  പ്രതിപക്ഷ നേതാവ് രമേശ് ചെന്നിത്തല കേരളാവിഷന്‍ ബ്രോഡ്ബ്രാന്റ് ഹോട്ട്‌സ്‌പോട്ടിന്റെ ഉദ്ഘാടനം നിര്‍വഹിക്കും.

MORE IN CENTRAL
SHOW MORE