തൃശൂർ മാന്ദാമംഗലം പള്ളിയിലെ സമരം തുടരുന്നു‌

church
SHARE

തൃശൂർ മാന്ദാമംഗലം പള്ളിയിൽ ഓർത്തഡോക്സ്, യാക്കോബായ വിഭാഗങ്ങളുടെ സമരം  രണ്ടാം ദിവസവും തുടരുന്നു. പള്ളിയിലേക്ക് പ്രവേശനം അനുവദിച്ച ജില്ലാ കോടതി ഉത്തരവ് നടപ്പാക്കണമെന്ന് ആവശ്യപ്പെട്ടാണ് ഓർത്തഡോക്സ് വിഭാഗത്തിന്റെ സമരം. അതേസമയം , സ്റ്റേയുള്ള വിധി നടപ്പാക്കരുതെന്നാണ് യാക്കോബായ വിഭാഗത്തിന്റെ ആവശ്യം. 

 മാന്ദാമംഗലം സെന്റ് മേരീസ് പള്ളി കവാടത്തിലാണ് ഓർത്തോക്സ് വിഭാഗത്തിന്റെ രാപകൽ സമരം. പള്ളിക്കുളളിലാണ് യാക്കോബായ വിഭാഗം നിലയുറപ്പിച്ചിട്ടുള്ളത്. പ്രശ്നത്തിൽ പൊലീസ് ഇടപ്പെട്ടിട്ടില്ല. പളളിയിൽ പ്രവേശനം നിയമപരമായി അനുവദിച്ച കോടതി ഉത്തരവ് നടപ്പാക്കാതെ വിട്ടുവീഴ്ചയില്ലെന്ന നിലപാടിലാണ് ഓർത്തഡോക്സ് വിഭാഗം. തൃശൂർ ഭദ്രാസനാധിപൻ യൂഹാനാൻ മാർ മിലിത്തിയോസിന്റെ നേത്യത്വത്തിലാണ് പള്ളി കവാടത്തിലെ സമരം .

പള്ളി ഗേയ്റ്റ് പൂട്ടിയിട്ടാണ് യാക്കോബായ വിഭാഗം വിശ്വാസികളുടെ പ്രതിഷേധം. കൈവശമുള്ള പള്ളി വിട്ടുകൊടുക്കാൻ കഴിയില്ല. കോടതി ഉത്തരവിന് സ്‌റ്റേയുണ്ടെന്നാണ് വാദം. നിരവധി വിശ്വാസികൾ രാവും പകലും പള്ളിക്കുള്ളിൽ തന്നെ കഴിയുന്നു. 

 വിഷയത്തിൽ ഇടപെടാതെ മാറി നിൽക്കുകയാണ് പൊലീസ് . പ്രത്യേക സുരക്ഷ നൽകാൻ കോടതി പറഞ്ഞിട്ടില്ലെന്ന നിലപാട് ആവർത്തിച്ചിരിക്കുകയാണ് പൊലീസ്. ഇരുകൂട്ടരും ഭക്ഷണം ഒരുക്കി രാവും പകലും അതതിടങ്ങളിൽ നിലയുറപ്പിച്ചതോടെ അനിശ്ചിതാവസ്ഥ നീളുകയാണ്. 

MORE IN CENTRAL
SHOW MORE