ഭവനനിർമാണത്തിനു മുൻ‌തൂക്കം നൽകി നഗരസഭ ബജറ്റ്

Alappuzha-house-construction-budjet
SHARE

പാവപ്പെട്ടവർക്കുള്ള ഭവനനിർമാണത്തിനു  മുൻ‌തൂക്കം നൽകി ആലപ്പുഴ നഗരസഭയുടെ വാർഷികബജറ്റ്.  402 കോടി രൂപയുടെ ബജറ്റിൽ  കുടിവെള്ള പദ്ധതികൾക്കും  ശുചിത്വത്തിനും ഊന്നൽ നൽകുന്നുണ്ട്. എന്നാൽ നടപടി ക്രമങ്ങൾ പാലിച്ചില്ലെന്ന് ആരോപിച്ച് LDF അംഗങ്ങൾ ബജറ്റ് അവതരണം ബഹിഷ്കരിച്ചു.    

സമഗ്രവികസനം ലക്ഷ്യമാക്കി, അമൃത് പദ്ധതിയും ഉൾപ്പെടുത്തിയുള്ള 402 കോടി രൂപയുടെ ബജറ്റാണ്   ആലപ്പുഴ നഗരസഭ പാസാക്കിയത്. പ്രധാന വകയിരുത്തലുകൾ ഇവയാണ്. പാവപ്പെട്ടവർക്കുള്ള ഭവന നിർമാണതിനു 108 കോടി രൂപ. സാമൂഹിക ക്ഷേമ മേ‍ഖലയിലെ വിവിധ പ്രവർത്തനങ്ങൾക്കായി 3.5 കോടി രൂപ. കാർഷിക മേഖലയ്ക്ക് 2.30 കോടി രൂപയും വകയിരുത്തി. പരിരക്ഷ' എന്ന പേരിൽ സമഗ്ര ആരോഗ്യ പദ്ധതി നടപ്പിലാക്കും.  

വിശപ്പു രഹിത പദ്ധതിയുടെ ഭാഗമായി സംസ്ഥാന സർക്കാരുമായി സഹകരിച്ച് ന്യായവില ഹോട്ടൽ  ആരംഭിക്കും. കാൻസർ രോഗികൾ,കിടപ്പുരോഗികൾ,ഡയാലിസിസ് രോഗികൾ എന്നിവർക്ക് മരുന്നും അനുബന്ധ സാധനങ്ങളും വിതരണം ചെയ്യുന്ന 'കനിവുറവ'  പദ്ധതി നടപ്പിലാക്കും. ക്ലീൻ ആലപ്പി പ്രവർത്തനങ്ങൾക്കായി 9.5 കോടിയുടെ അധിക പദ്ധതികൾ നടപ്പിലാക്കും. ശുദ്ധജലക്ഷാമത്തിന് പരിഹാരം കാണാൻ 33.9 കോടി രൂപ മുടക്കി ടാങ്കുകൾ നിർമിക്കും. അതേസമയം ബജറ്റ് അവതരണത്തിനിടയിൽ  നടപടിക്രമങ്ങൾ പാലിച്ചില്ല എന്ന് ആരോപിച്ച്  LDF അംഗങ്ങൾ ബഹളമുണ്ടാക്കി. 

 പ്രതിപക്ഷത്തിന്റെത് രാഷ്ട്രീയ ലാഭം പ്രതീക്ഷിച്ചുള്ള ആരോപണമാണെന്ന് നഗരസഭാ ചെയർമാൻ പറഞ്ഞു. അതേസമയം ബി.ജെ.പി ബജറ്റിന് പിന്തുണ പ്രഖ്യാപിച്ചു.

MORE IN CENTRAL
SHOW MORE