എസ്എഫ്ഐ തിരഞ്ഞുപിടിച്ച് ആക്രമിക്കുന്നുവെന്ന് പരാതിയുമായി എഐഎസ്എഫ്

thrissur
SHARE

തൃശൂര്‍ കേരളവര്‍മ കോളജില്‍ എ.ഐ.എസ്.എഫ് പ്രവര്‍ത്തകരെ എസ്.എഫ്.ഐ. പ്രവര്‍ത്തകര്‍ തിരഞ്ഞുപിടിച്ച് ആക്രമിക്കുന്നത് പതിവായെന്ന് പരാതി. ക്യാംപസില്‍ സംഘടനാപ്രവര്‍ത്തനം നടത്താന്‍ സ്വാതന്ത്രമില്ലെന്ന് കാട്ടി എ.ഐ.എസ്.എഫ് പ്രവര്‍ത്തകര്‍ ജില്ലാ കലക്ടര്‍ക്ക് പരാതി നല്‍കി.  

എസ്.എഫ്.ഐയ്ക്കു ഏറെ ആധിപത്യമുള്ള ക്യാംപസാണ് തൃശൂര്‍ കേരളവര്‍മ കോളജ്. കാലങ്ങളായി എ.ഐ.എസ്.എഫ് പ്രവര്‍ത്തകരും മുഖ്യധാരയിലുണ്ട്. എല്ലാ വര്‍ഷവും ഇരുസംഘടനകളും തമ്മില്‍ തര്‍ക്കവും വാക്കേറ്റവും പതിവാണ്. പക്ഷേ, ഇക്കുറി അതിരുവിട്ട ആക്രമണമാണ് എസ്.എഫ്.ഐയുടേതെന്ന് എ.ഐ.എസ്.എഫ്. കുറ്റപ്പെടുത്തി. യൂണിറ്റ് സെക്രട്ടറി അസര്‍ മജീദ് നാലു തവണ ആക്രമിക്കപ്പെട്ടു. ക്യാംപിസനകത്തും പുറത്തും ഭീഷണിയാണ്. ക്യാംപസില്‍ സംഘടനാ രാഷ്ട്രീയം നടത്താന്‍ സാഹചര്യമില്ലെന്നാണ് എ.ഐ.എസ്.എഫ്. പ്രവര്‍ത്തകര്‍ പറയുന്നത്. ഇക്കാര്യം ചൂണ്ടിക്കാട്ടി ജില്ലാ കലക്ടര്‍ക്കും സിറ്റി പൊലീസ് കമ്മിഷണര്‍ക്കും പരാതി നല്‍കി.

പെരിങ്ങോട്ടുകരയില്‍ എ.ഐ.എസ്.എഫ് ആഹ്ലാദപ്രകടനത്തിനിടെ ഡി.വൈ.എഫ്.ഐക്കാരുടെ മര്‍ദ്ദനമേറ്റിരുന്നു. സി.പി.ഐ. പാര്‍ട്ടി ഓഫിസിനു നേരെയും കല്ലേറുണ്ടായി. ഒരേമുന്നണിയിലെ രണ്ടു പാര്‍ട്ടികളുടെ യുവജന, വിദ്യാര്‍ഥി സംഘടനകള്‍ തമ്മിലുള്ള പ്രശ്നം തീര്‍ക്കാന്‍ മുതിര്‍ന്ന നേതാക്കള്‍ ഇടപ്പെടുന്നുമില്ല. 

MORE IN CENTRAL
SHOW MORE