പതിമൂന്നു ഹെക്ടര്‍ മുണ്ടകന്‍ കൃഷി കരിഞ്ഞുണങ്ങി നശിച്ചു

paddy
SHARE

തൃശൂര്‍ കൊടകര ചാറ്റുകുളത്ത് പതിമൂന്നു ഹെക്ടര്‍ മുണ്ടകന്‍ കൃഷി കരിഞ്ഞുണങ്ങി നശിച്ചു. ചാലക്കുടി ഇറിഗേഷന്‍ പദ്ധതിയില്‍ നിന്ന് വെള്ളം ലഭിക്കാത്തതാണ് കാരണം. കര്‍ഷകര്‍ക്ക് കനത്ത സാമ്പത്തിക നഷ്ടമാണ് ഇതു വരുത്തിവച്ചത്. കൊടകര, മറ്റത്തൂര്‍ മേഖലകളിലായി 25 ഹെക്ടര്‍ കൃഷിയുണ്ട്. ഇതില്‍, 20 ഹെക്ടറും മുണ്ടകന്‍ വിളയിറക്കി. കനാല്‍ വെള്ളം ലഭ്യമാക്കാമെന്ന് ഇറിഗേഷന്‍ അധികൃതര്‍ ഉറപ്പുനല്‍കിയിരുന്നു. പക്ഷേ, ഉദ്യോഗസ്ഥര്‍ വാക്കുപാലിക്കില്ലെന്ന് പാടശേഖര സമിതി കുറ്റപ്പെടുത്തി.

രണ്ടു മാസം പ്രായമായ നെല്‍ച്ചെടികളാണ് കരിഞ്ഞുണങ്ങിയത്. നിലവില്‍ പതിമൂന്നു ഹെക്ടര്‍ പ്രദേശത്താണ് കൃഷിയുണങ്ങിയത്. ഇനിയും വെള്ളം ലഭിച്ചില്ലെങ്കില്‍ ബാക്കിയുള്ള പ്രദേശത്തെ നെല്‍കൃഷിയും കരിഞ്ഞുണങ്ങും. 

ചാലക്കുടി ഇറിഗേഷന്‍ പദ്ധതിയുടെ വലതുകര കനാലിന്റെ മേച്ചിറ ഭാഗത്തുനിന്നാരംഭിക്കുന്ന ആറേശ്വരം കനാല്‍ വഴിയാണ് ചാറ്റിലാംപാടത്തേക്ക് വെള്ളമെത്തിക്കാറുള്ളത്. പ്രളയത്തില്‍ കനാലിന് കേടുപാടുകള്‍ സംഭവിച്ചിരുന്നു. ഇതുനേരെയാക്കാന്‍ വൈകിയതാണ് പ്രതിസന്ധിക്കു കാരണം.

MORE IN CENTRAL
SHOW MORE