ദി ഇന്നര്‍ സാങ്ച്വറി; വനഭംഗി പതിഞ്ഞ ചിത്രപ്രദര്‍ശനം; കാഴ്ചക്കാരേറെ

mahesh
SHARE

ഇന്ത്യയുടെ വനഭംഗി പതിഞ്ഞ ചിത്രങ്ങളുടെ പ്രദര്‍ശനം തൃശൂര്‍ കോടാലിയില്‍ തുടങ്ങി. വന്യജീവി ഫൊട്ടോഗ്രാഫര്‍ കായംകുളം സ്വദേശി ഡോക്ടര്‍ കെ.മഹേഷിന്റെ ചിത്രപ്രദര്‍ശനമാണ് വനമേഖലയുടെ നേര്‍ചിത്രമായി മാറിയത്. കാടിന്റെ ഭംഗിയറിയാം. വന്യജീവികളുടെ ശൗര്യമറിയാം. ഡോക്ടര്‍ മഹേഷിന്റെ ഫോട്ടോപ്രദര്‍ശനത്തെ ആകര്‍ഷമാക്കുന്നത് ഈ രണ്ടു കാര്യങ്ങളാണ്. രാജ്യം മുഴുവന്‍ സഞ്ചരിച്ച് നിരവധി വര്‍ഷങ്ങളെടുത്ത് ക്യാമറയില്‍ പതിഞ്ഞ ചിത്രങ്ങളാണിത്. 

ദി ഇന്നര്‍ സാങ്ച്വറി എന്ന പേരില്‍ സംഘടിപ്പിച്ച ഫൊട്ടോപ്രദര്‍ശനം കാണാന്‍ ദിവസവും നിരവധി പേര്‍ എത്തുന്നു. ഉള്‍ക്കാടുകളില്‍ സാഹസിക യാത്ര നടത്തി പകര്‍ത്തിയ ചിത്രങ്ങളാണ് മുഖ്യആകര്‍ഷണം. വന്യജീവി ഫൊട്ടോഗ്രാഫര്‍ എന്ന പേരില്‍ അറിയപ്പെടുന്ന മഹേഷ് ഇരുപതു ചിത്രങ്ങളാണ് പ്രദര്‍ശനത്തില്‍ അവതരിപ്പിക്കുന്നത്. നൂറുകണക്കിനു ചിത്രങ്ങള്‍ കൈവശമുണ്ടെങ്കിലും അതില്‍ നിന്ന് തിരഞ്ഞെടുത്ത ഏറ്റവും മനോഹരമായ ചിത്രങ്ങളാണ് പ്രദര്‍ശനത്തില്‍. ഫൊട്ടോപ്രദര്‍ശനം ഉദ്ഘാടനം ചെയ്തത് നടന്‍ വി.കെ.ശ്രീരാമനായിരുന്നു.

കോട്ടക്കല്‍ ആര്യവൈദ്യശാലയിലെ ഡോക്ടറായ കെ.മഹേഷ് ഇത് രണ്ടാം തവണയാണ് പ്രദര്‍ശനം സംഘടിപ്പിക്കുന്നത്. ഈ മാസം 26 വരെ പ്രദര്‍ശനം നീണ്ടുനില്‍ക്കും.

MORE IN CENTRAL
SHOW MORE