പാറമടയിൽ നിന്നുള്ള മലിനജലം പരിസ്ഥിതി പ്രശ്നം ഉണ്ടാക്കുന്നതായി പരാതി

quarry-waste-water
SHARE

പാറമടയിൽ നിന്ന്  പുറത്തേക്കൊഴുക്കുന്ന മലിനജലം പരിസ്ഥിതി പ്രശ്നവും ഗുരുതരമായ ആരോഗ്യ പ്രശ്നവും ഉണ്ടാക്കുന്നതായി പരാതി. പത്തനംതിട്ട റാന്നി പഴവങ്ങാടി പഞ്ചായത്തിലെ ചെറുകുളഞ്ഞിയിൽ പ്രവർത്തിക്കുന്ന പാറമടക്കെതിരെയാണ് നാട്ടുകാർ പരാതി ഉന്നയിക്കുന്നത്. ഇതു സംബന്ധിച്ച് റവന്യൂ അധികൃതർക്കും, മലീനികരണ നിയന്ത്രണബോർഡിനും പരാതി നൽകിയിട്ടും നടപടി ഉണ്ടായില്ലെന്നാണ്  ആക്ഷേപം.

പാറമടയിൽ നിന്ന് എം സാന്റ് കഴുകി പുറത്തേക്കു വിടുന്ന മലിനജലം മീൻമുട്ടി തോട്ടിലും വീട്ടുകളിലെ കിണറുകളിലുമാണ്  ഒലിച്ചിറങ്ങുന്നത്. ദുർഗന്ധവും ചൊറിച്ചിലും നിമിത്തം പലരും അസുഖ ബാധിതരാണ്.  ഗുരുതരമായ ആരോഗ്യ പ്രശ്ന ഉണ്ടാകുന്നതാണ് മലിനജലം എന്ന് വില്ലേജ് ഓഫീസറും ആരോഗ്യ വകപ്പും റിപ്പോർട്ട് ചെയ്തിട്ടുണ്ട്.

മഴ പയ്യുമ്പോഴാണ് മലിനജലം കൂടുതലായി തുറന്നു വിടുന്നത്. പ്രദേശത്തെ മീൻമുട്ടി തോടുകൂടി മലിനമായതോടെ നാട്ടുകാർ ആശങ്കയിലാണ്.

MORE IN CENTRAL
SHOW MORE