അതിശൈത്യം: മൂന്നാറിലെ തേയിലത്തോട്ട മേഖലക്ക് കനത്ത നഷ്ടം

munnar
SHARE

അതിശൈത്യവും മഞ്ഞുവീഴ്ചയും മൂലം മൂന്നാറിലെ തേയിലതോട്ട മേഖലക്ക് കനത്ത നഷ്ട്ടം.  തേയില കൊളുന്തു കരിഞ്ഞുണങ്ങുന്നതു കർഷകരെ പ്രതിസന്ധിയിലാക്കി. കഴിഞ്ഞ പത്ത് ദിവസമായി പൂജ്യത്തിനു താഴെയാണ് ഇവിടെ താപനില. 

ഈ മാസം ഒന്ന് മുതൽ തുടർച്ചയായി പത്ത് ദിവസം താപനില പൂജ്യത്തിനു താഴെ ആയതോടെ തേയില കമ്പനികൾക്ക് കോടികളുടെ നഷ്ടമാണ് ഉണ്ടായത്. മഞ്ഞു കണങ്ങളിൽ വെയിൽ ഏൽക്കുമ്പോഴാണ് കൊളുന്തു ഇങ്ങനെ കരിയുന്നതു.

കൊളുന്തു ഇലകൾ ഒറ്റ ദിവസംകൊണ്ടു കരിയും.  ഒരാഴ്ചക്കിടെ 870 ഹെക്ടറിലെ തേയിലചെടികൾ കരിഞ്ഞുണങ്ങിയതായാണ് കണക്കു. 6. 75 ലക്ഷം കിലോ  തേയില ഉല്പാദിപ്പിക്കാവുന്ന 26. 47ലക്ഷം പച്ച കൊളുന്താണ് നശിച്ചത്. പ്രളയത്തിൽ നിന്ന് കരകയറിവരുന്ന  ചെറുകിട തേയില കർഷകരും കമ്പനികളും വീണ്ടും കനത്ത പ്രതിസന്തതിയാണ് നേരിടുന്നത്. 

MORE IN CENTRAL
SHOW MORE