കൂടിയാട്ടത്തിൻറെ പാഠങ്ങളുമായി മാർഗ്ഗി മധു

margi
SHARE

സ്കൂൾ വിദ്യാർഥികൾക്കിടയിലേക്ക് കൂടിയാട്ടത്തിൻറെ ആസ്വാദനപാഠങ്ങളുമായി കലാകാരൻ മാർഗി മധു. ജില്ലാ ഭരണകൂടവുമായി സഹകരിച്ച് എറണാകുളം ജില്ലയിലെ 53 സർക്കാർ സ്കൂളുകളിലാണ് മാർഗി മധുവും സംഘവും കൂടിയാട്ടം സോദോഹരണ ക്ലാസുകൾ സംഘടിപ്പിക്കുന്നത്. 

കഥയറിയാതെ ആട്ടം കാണാതിരിക്കാൻ കൂടിയാട്ടം എന്താണെന്നും എങ്ങനെയാണെന്നും കുട്ടികളെ പഠിപ്പിക്കുകയാണ് മാർഗി മധുവിൻറെ ശിൽപശാല. മുദ്രകളെ കുറിച്ചും അഭിനയത്തെ കുറിച്ചും രസങ്ങളെ കുറിച്ചുമൊക്കെ ലളിതമായി കുട്ടികൾക്ക് പറഞ്ഞു കൊടുക്കുന്നു. 

കൂടിയാട്ടം എന്തെന്ന് അറിഞ്ഞാൽ പിന്നെ മിഴാവ് കൊട്ടി കൂടിയാട്ടത്തിനുള്ള അറിയിപ്പെത്തുകയായി. ചതുവർവിധാഭിനയവുമായി നങ്ങ്യാരമ്മ വേദിയിലേക്ക്. അഭിനയവിധിയും നാട്യധർമിയും ലോകധർമിയും ഒക്കെ എന്തെന്ന് അറിഞ്ഞ് കുട്ടികൾ കൂടിയാട്ടം ആസ്വദിക്കുന്നു. പതിഞ്ഞാട്ടവും ഇളകിയാട്ടവുമെല്ലാം വേദിയിൽ. മാർഗി മധുവിൻറെയും സംഘത്തിൻറെയും നേതൃത്വത്തിൽ ഫെബ്രുവരി എട്ടു വരെയാണ് വിവിധ സ്കൂളുകളിൽ ശിൽപശാല സംഘടിപ്പിക്കുക. കൊച്ചിൻ ഷിപ്പ്്യാഡർഡും സ്പിക് മാക്കേയും വിദ്യാഭ്യാസ വകുപ്പും ജില്ലാ ഭരണകൂടത്തിനൊപ്പം ഈ പരിപാടിയുമായി സഹകരിക്കുന്നുണ്ട്.

MORE IN CENTRAL
SHOW MORE
ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.