കൊച്ചി ജലമെട്രോയ്ക്കായി ഭൂമി ഏറ്റെടുക്കാന്‍ സര്‍ക്കാര്‍ അനുമതി

water-metro-kochi
SHARE

കൊച്ചി ജലമെട്രോയ്ക്കായി ഭൂമി ഏറ്റെടുക്കാന്‍ സര്‍ക്കാര്‍ അനുമതി.  പോര്‍ട്ട് ട്രസ്റ്റിന്റെയും മറ്റ് സര്‍ക്കാര്‍ വകുപ്പുകളുടെയും ഉടമസ്ഥതയിലുള്ള സ്ഥലം  കൊച്ചി െമട്രോ റയില്‍ ലിമിറ്റഡിന്  കൈമാറും .പത്തുമാസം കൊണ്ട് പദ്ധതിയുടെ ആദ്യഘട്ടം പൂര്‍ത്തീകരിക്കാനാണ് കെഎംആര്‍എല്‍ ലക്ഷ്യമിടുന്നത്. 

ഈ രിതിയില്‍ മുന്നേറിയാല്‍ പത്തുമാസത്തിനകം വേമ്പനാട്ട് കായലില്‍ ജലമെട്രോ ഒാടും . അതിനിനി സംസ്ഥാന സര്‍ക്കാരിന്റെ ഭാഗത്തു നിന്ന് തടസങ്ങളില്ല . പോര്‍ട്ട് ട്രസ്റ്റിന് പുറമേ , റവന്യൂ തദ്ദേശസ്വയംഭരണം, ജലഗതാഗതം അടക്കമുള്ള വിവിധ വകുപ്പുകള്‍ക്ക് കീഴിലുള്ള സ്ഥലം ഉടന്‍ പദ്ധതി നിര്‍വഹണ ഏജന്‍സിയായ കെഎംആര്‍എല്ലിന് കൈമാറും . പദ്ധതിക്കായി ആകെ വേണ്ടത് 7.95 ഹെക്ടര്‍സ്ഥലമാണ് . ഇതില്‍ 2.9 ഹെക്ടര്‍മാത്രമാണ് സ്വകാര്യഭൂമി . വസ്തുഉടമകളുമായി ചര്‍ച്ച നടത്തി  ഈ ഭുമി റവന്യൂ വകുപ്പ് ഏറ്റെടുത്ത് കെഎംആര്‍എല്ലിന് നല്‍കും . 76 കിലോ മീറ്റര്‍  ദൈര്‍ഘ്യമുള്ള .ജലപാതയില്‍ 38 ജെട്ടികളുണ്ടാകും.

കൊച്ചി കോര്‍പറേഷനു പുറമെ  മൂന്നു മുന്‍സിപ്പാലിറ്റികളും ആറു പഞ്ചായത്തുകളും ജലമെട്രോയുടെ ഭാഗമാകും.  ശീതീകരിച്ച വൈഫൈ സൗകര്യമുള്ള ആധുനിക ബോട്ടുകളായിരിക്കും ജലമെട്രോയിലുണ്ടാവുക . രണ്ടു തരം ബോട്ടുകളാണ് ജലമെട്രോയുെട ഭാഗമാകുന്നത്. 100 പേര്‍ക്ക് യാത്ര ചെയ്യാവുന്ന വലിയ ബോട്ടുകളും 53 പേര്‍ക്ക് യാത്ര ചെയ്യാവുന്ന ചെറിയ ബോട്ടുകളും. .23 വലിയ ബോട്ടുകളും,55 െചറുബോട്ടുകളും വാങ്ങാനാണ് പരിപാടി. 750 കോടി രൂപ ചെലവ് പ്രതീക്ഷിക്കുന്നത്. ജര്‍മന്‍ സാമ്പത്തിക ഏജന്‍സിയായ കെഎഫ്ഡബ്ലുവില്‍ നിന്നുളള വായ്പയാണ് പദ്ധതിയുടെ മുഖ്യമൂലധനം. 576 കോടി രൂപയാണ് ജര്‍മന്‍ വായ്പ.  സര്‍ക്കാരിന്‍റ വിഹിതമായി 174 കോടി രൂപയും വിനിയോഗിക്കും . 

MORE IN CENTRAL
SHOW MORE