കൊച്ചിയിലിത് പൂക്കാലം; മറൈന്‍ഡ്രൈവില്‍ പുഷ്പമേള തുടങ്ങി

kochin-flower-show
SHARE

മുപ്പത്തിയേഴാമത് കൊച്ചിന്‍ ഫ്ലവര്‍ ഷോക്ക് കൊച്ചി മറൈന്‍ഡ്രൈവില്‍ തുടക്കം. ജില്ലാ അഗ്രി ഹോര്‍ട്ടികള്‍ച്ചര്‍ സംഘടിപ്പിക്കുന്ന മേള പതിനാലിന്സമാപിക്കും. പ്രളയദുരിതാശ്വാസത്തിനായാണ് മേളയുടെ ലാഭവിഹിതം വിനിയോഗിക്കുക.

50,000 ചതുരശ്രഅടിയിലാണ് പ്രദര്‍ശനം സംഘടിപ്പിച്ചിരിക്കുന്നത്. സംസ്ഥാനത്തെ ഇരപത്തിയഞ്ചിലധികം നഴ്സറികളില്‍ നിന്നുളള വിത്ത്, വളം, ചെടി എന്നിവ മിതമായ നിരക്കില്‍ ഇവിടെ നിന്ന് വാങ്ങാം.  കേരളത്തിന്റെ പ്രകൃതിഭംഗി വിളിച്ചോതുന്ന നിശ്ചലദൃശ്യങ്ങളും പ്രദര്‍ശനത്തിനുണ്ട്.

ഫ്ലവര്‍ഷോയുടെ ലാഭവിഹിതം മുഴുവനായും നവകേരളസൃഷ്ടിക്കായി മുഖ്യമന്ത്രിയുടെ ദുരിതാശ്വാസനിധിയിലേക്ക് സംഭാവന ചെയ്യും.

രാവിലെ 9 മുതല്‍ രാത്രി 9 വരെയാണ് പ്രദര്‍ശനം. 60 രൂപയാണ് പ്രവേശനപാസ്. സ്കൂള്‍ വിദ്യാര്‍ഥികള്‍ക്ക് കുറഞ്ഞ നിരക്കില്‍ ടിക്കറ്റ് ലഭിക്കും. പതിനാലിന് പ്രദര്‍ശനം അവസാനിക്കും.

MORE IN CENTRAL
SHOW MORE