ഇനി കണക്കുകൂട്ടലുകൾ തെറ്റില്ല; പഠനത്തിന്റെ വിനോദവഴി

maths-class
SHARE

പാട്ടുപാടി നൃത്തം ചവിട്ടി കണക്ക് പഠിച്ചാല്‍ എങ്ങനെയുണ്ടാകും. കൊച്ചിയിലെ ഒരു കണക്ക് പരിശീലന ക്ലാസ് അത്തരത്തിലൊന്നാണ്. ഇനി കണക്കുകൂട്ടലുകളൊന്നും  തെറ്റില്ലെന്ന് വിദ്യാര്‍ഥികള്‍. പേടിച്ചുപഠിച്ച  സൈനും കോസുമൊക്കെ  സിംപിളായി. പവര്‍ഫുള്‍ മാത്തമറ്റിക്സിനെ കീഴടക്കിയതിന്റെ സന്തോഷം വിദ്യാര്‍ഥികള്‍ക്ക്, 

പുതിയ വഴി സ്കൂളിലും പരീക്ഷിക്കാവുന്നതെന്ന് അധ്യാപകര്‍. കൃത്യമായ ആസൂത്രണത്തോടെ നെട്ടൂര്‍ സ്വദേശിയായ  ജോസഫാണ് കുട്ടികളുടെ കണക്ക് ഡോക്ടര്‍. പതിനേഴ് വര്‍ഷമായി അധ്യാപന രംഗ്തത് സജീവമാണ് ജോസഫ്. വിദ്യാര്‍ഥികളും അധ്യാപകരുമുള്‍പ്പടെ  മുപ്പതോളം പേര്‍ പങ്കെടുത്തു.

MORE IN CENTRAL
SHOW MORE