കലോൽസവ വേദികളിൽ രുചിക്കൂട്ടുമായി പഴയിടം

pazhayidam
SHARE

കലോൽസവത്തിന്റെവേദികൾ സജീവമാകുന്നതിന് മുൻപേ പാചകപ്പുരയുണർന്ന് കഴിഞ്ഞു. കുട്ടികൾക്ക് രുചിയൂറുന്ന ഭക്ഷണമൊരുക്കാൻഇത്തവണയും പഴയിടം മോഹനൻ നമ്പൂതിരിയെത്തി.

2006ൽ ആരംഭിച്ച പഴയിടത്തിന്റെ കലോത്സവ യാത്രയിലെ ഇത്തവണത്തെ സ്റ്റോപ്പ് ആലപ്പുഴയിൽ. പാൽപ്പായസത്തിന്റെ മധുരമൂറുന്ന പുഞ്ചിരിയുമായി പഴയിടവും തന്റെ വിധികർത്താക്കളെ കാത്തിരിക്കുകയാണ്. ചെലവ് വെട്ടിച്ചുരുക്കുന്നതിന്റെ ഭാഗമായി സൗജന്യമായാണ് ഇത്തവണത്തെ സേവനം.

ആർഭാടത്തിലെ പിശുക്ക് ഭക്ഷണകാര്യത്തിലുണ്ടാകില്ലെന്ന് പഴയിടത്തിന്റെ ഉറപ്പ്. ഭക്ഷണശാലയുടെ പാലുകാച്ചൽ ചടങ്ങ് ആലപ്പുഴ ജില്ലാ പഞ്ചായത്ത് പ്രസിഡന്റ് ജി.വേണുഗോപാൽ ഉദ്ഘാടനം ചെയ്തു. അധ്യാപക സംഘടനയായ കെ എസ് ടി എ യാണ് ഭക്ഷണത്തിന്റെ ചെലവ് വഹിക്കുന്നത്.   

MORE IN CENTRAL
SHOW MORE
ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.