പ്രളയത്തിൽ വീട് നഷ്ടപ്പെട്ട വിധവയ്ക്ക് സഹായഹസ്തവുമായി ബിഗ് ഫാമിലി കൂട്ടായ്മ

big-family-comunity
SHARE

മഴക്കെടുതിയില്‍ കിടപ്പാടം നഷ്ടപ്പെട്ട വിധവയെ സഹായിക്കാന്‍ ചെന്നൈയില്‍ നിന്ന് കൂട്ടായ്മ. സൗജന്യമായി വീടു നിര്‍മിച്ചു നല്‍കാന്‍ ചെന്നൈയിലെ ബിഗ് ഫാമിലി കൂട്ടായ്മ തറക്കല്ലിട്ടു. തൃശൂര്‍ മറ്റത്തൂര്‍ പഞ്ചായത്തിലാണ് നന്‍മയുടെ ഭവനം ഒരുങ്ങുന്നത്.  

തൃശൂര്‍ മറ്റത്തൂര്‍ സ്വദേശിനിയായ സരിതയെ സഹായിക്കാനാണ് ബിഗ് ഫാമിലി കൂട്ടായ്മ മുന്നിട്ടിറങ്ങിയത്. പ്രളയത്തിനിടെ സരിതയുടെ വീട് തകര്‍ന്നിരുന്നു. രണ്ടു കുട്ടികളോടൊപ്പം അടച്ചുറപ്പില്ലാത്ത വീട്ടിലാണ് കഴിഞ്ഞിരുന്നത്. 410 ചതുരശ്രയടി വിസ്തീര്‍ണമുള്ള വീടാണ് നിര്‍മിക്കുന്നത്. നടന്‍ ശബരീഷ് വര്‍മ, തീവണ്ടി സിനിമയിലെ നായിക സംയുക്ത ഉള്‍പ്പെടെയുള്ള കൂട്ടായ്മയാണ് ബിഗ് ഫാമിലി. 

വിവാഹത്തിന്റെ തിരക്കുകളില്‍ നിന്നാണ് നടന്‍ ശബരീഷ് കുടുംബസമേതം വീടിന്റെ തറക്കല്ലിടല്‍ ചടങ്ങിന് എത്തിയത്. വിവാഹ ആഘോഷം ലളിതമാക്കി സ്വരൂപിച്ച ഒരു ലക്ഷം രൂപ വീടു നിര്‍മാണത്തിന് നല്‍കി. അടുത്ത മഴയെത്തും മുമ്പേ വീട് നിര്‍മാണം പൂര്‍ത്തിയാക്കാനാണ് ശ്രമം.

MORE IN CENTRAL
SHOW MORE