എറണാകുളം ജില്ലയുടെ കിഴക്കൻ മേഖലയിൽ വൻ നാശനഷ്ടം

agriculture-loss
SHARE

കഴിഞ്ഞ ദിവസം ഉണ്ടായ കനത്ത മഴയിലും കാറ്റിലും എറണാകുളം ജില്ലയുടെ കിഴക്കൻ മേഖലയിൽ വൻ നാശനഷ്ടം. പുത്തൻകുരിശ്, കോതമംഗലം, പിറവം എന്നിവിടങ്ങളിൽ ഏക്കർ കണക്കിന് കൃഷി നാശമുണ്ടായി. മരങ്ങൾ വീണ് വീടുകളും വാഹനങ്ങളും തകർന്നു.

ഒൻപത് മാസത്തെ അധ്വാനഫലമാണ് ഒരൊറ്റ മഴയിൽ തകർന്നടിഞ്ഞത്. പാട്ടത്തിന് സ്ഥലമെടുത്ത് നടത്തിയ കൃഷിയിടത്തെ തൊള്ളായിരത്തോളം വാഴകൾ നിലംപൊത്തി. അതിൽ പകുതിമിലധികവും കുലച്ച വാഴകമാണ്. ഒട്ടേറെ കർഷകരുടെ വാഴകൃഷിയാണ് കനത്ത കാറ്റിൽ ഈ പ്രദേശങ്ങളിൽ നശിച്ചത്. പുത്തൻകുരിശ് മീമ്പാറ കീപ്പുറത്ത് ബിജുവിന്റെ വീടിന് മുകളിലേക്ക് തെങ്ങ് കടപുഴകി വീണ് അടുക്കളയും ഒരു കിടപ്പ് മുറിയും പൂർണ്ണമായി തകർന്നു. തലനാരിഴയ്ക്കാണ് 5 വയസ്സുള്ള മകനുൾപ്പെടുന്ന കുടുംബം അപകടത്തിൽ നിന്ന് രക്ഷപ്പെട്ടത്. 

കോതമംഗലം താലൂക്കിന്റെ വിവിധ ഭാഗങ്ങളിലും വൻ കൃഷി നാശമുണ്ടായി. അമ്പലപ്പറമ്പിൽ ജോൺ ജോസഫിന്റെ 2000 ത്തിൽ പരം വാഴകളാണ് ഒടിഞ്ഞ് പോയത്.

കോട്ടപ്പടിയിൽ അറുത്തിയഞ്ച് ലക്ഷം, വാരപ്പെട്ടിയിൽ അഞ്ച് ലക്ഷം, കവളങ്ങാട് പതിനഞ്ച് ലക്ഷം തുടങ്ങി  കോതമംഗലം താലൂക്കിന്റെ മിക്ക പ്രദേശങ്ങളിലും ലക്ഷങ്ങളുടെ നഷ്ടമാണ് രേഖപ്പെടുത്തിയിരിക്കുന്നത്.  മരം മറിഞ്ഞ് വീണു കോതമംഗലത്ത് TB യുടെ മുൻവശത്ത് പാർക്ക് ചെയ്ത വാഹനം ഭാഗികമായി തകർന്നു. 

MORE IN CENTRAL
SHOW MORE