ചിറകുമുളച്ച് ഇടുക്കി വിമാനത്താവളവും; സാധ്യതാപഠനത്തിന് അനുമതി

idukki-airport-new
SHARE

ഇടുക്കിയിൽ വിമാനത്താവളത്തിന്റെ പ്രതീക്ഷകൾക്കു വീണ്ടും ചിറകുമുളയ്ക്കുന്നു.  കുമളിക്കു സമീപം അണക്കരയിൽ എയർ സ്ട്രിപ് സ്ഥാപിക്കാന്‍  സാധ്യതാപഠനത്തിനു സർക്കാർ അനുമതി നൽകി.  ചെറു വിമാനങ്ങൾക്ക് വന്നിറങ്ങാനും പറന്നുയരാനും സൗകര്യമുള്ളതാണു എയർ സ്ട്രിപ്പുകൾ.  

 ഇടുക്കി ജില്ലയിൽ അണക്കര, കാസർകോഡ് ജില്ലയിൽ പുല്ലൂർ പെരിയ, വയനാട് ജില്ലയിലെ പനമരം എന്നിവിടങ്ങളിലാണു എയർ സ്ട്രിപ്പ് പദ്ധതികൾ നടപ്പാക്കുന്നത്. എയർ സ്ട്രിപ്പ് സ്ഥാപിക്കുന്നതിനുള്ള സ്ഥലവും സൗകര്യവും കണ്ടെത്തുവാന്‍  ജില്ലാ കലക്ടർമാർക്കു സർക്കാർ നിർദേശം നൽകി. ഗതാഗത – വ്യോമയാന–വിനോദ സഞ്ചാര വകുപ്പുകളുടെ  സഹകരണത്തോടെയാണു ഇതു നടപ്പാക്കുന്നത്.  മഹീന്ദ്ര എയ്റോ സ്പെയ്സ് കമ്പനിയാണു സാധ്യതാ പഠനം നടത്താൻ സന്നദ്ധ പ്രകടിപ്പിച്ചത്.   1200 മുതൽ 1400 മീറ്റർ വരെ നീളത്തിൽ റൺവേ നിർമിക്കാനുള്ള സാധ്യത കണ്ടെത്താനും കമ്പനിക്ക് സർക്കാർ അനുമതി നൽകി. കുമളിക്കു സമീപം അണക്കരയിൽ ഗ്രീൻ ഫീൽഡ് വിമാനത്താവളം സ്ഥാപിക്കാൻ  ഏഴു വർഷം മുൻപു നീക്കം നടന്നിരുന്നുവെങ്കിലും നാട്ടുകാരുടെ എതിര്‍പ്പിനെ തുടര്‍ന്ന്   പാതിവഴിയിൽ ഉപേക്ഷിച്ചു. എന്നാല്‍ എയര്‍സ്ട്രിപ്പ ് പദ്ധതിയില്‍ പ്രതീക്ഷയുണ്ടെന്ന് ഒരുവിഭാഗം നാട്ടുകാര്‍.

എയർ സ്ട്രിപ്പുകളെ സമീപത്തെ വിമാനത്താവളങ്ങളുമായി ബന്ധിപ്പിച്ച് സർവീസ് നടത്താനാണു സർക്കാർ ആലോചന.   

10 –12 സീറ്റുകളുള്ള എയർവാൻ ഉപയോഗിച്ചാണു തുടക്കത്തിൽ വിമാന സർവീസ് നടത്താൻ ഉദേശിക്കുന്നതെന്നു മഹീന്ദ്ര എയർസ്പെയ്സ് കമ്പനി സർക്കാരിനെ അറിയിച്ചു. മറ്റു വിമാനക്കമ്പനികൾക്കും ഇവിടെ നിന്നു സർവീസ് നടത്താവുന്ന രീതിയിലാണ്  ക്രമീകരണം.   ആഭ്യന്തര വിനോദ സഞ്ചാരം പ്രോത്സാഹിപ്പിക്കുന്നതിന്റെ ഭാഗമായാണു എയർ സ്ട്രിപ്പുകൾ നടപ്പാക്കുന്നത്. 

MORE IN CENTRAL
SHOW MORE