സൗജന്യ നീന്തൽ പരിശീലനം ഒരുക്കി മതിലകം പഞ്ചായത്ത്

mathilakam-swimming
SHARE

വിദ്യാർഥികളെ സൗജന്യമായി നീന്തൽ പഠിപ്പിക്കാൻ തൃശൂർ  മതിലകം പഞ്ചായത്തിന്റെ പദ്ധതി തുടങ്ങി. ആത്മരക്ഷക്കും ജീവൻ രക്ഷാപ്രവർത്തനങ്ങൾക്കും കുട്ടികളെ സജ്ജരാക്കുക എന്ന ലക്ഷ്യത്തോടെയാണ് നീന്തൽ പരിശീലനം.      

 പഞ്ചായത്തിലെ പത്താം ക്ലാസ് വിദ്യാർഥികൾക്കാണ് നീന്തൽ പരിശീലനം. പഞ്ചായത്ത് ഓഫീസിനോട് ചേർന്ന ഒരേക്കർ വരുന്ന പൊതുകുളത്തിലാണ് പരിശീലനം. ഇതിനായി കുളത്തിന്റെ ഇടിഞ്ഞ് കിടന്നിരുന്ന ഭാഗം ഭിത്തി കെട്ടി സംരക്ഷിച്ചു. എം.എൽ.എ.ഫണ്ടിൽ നിന്ന് അനുവദിച്ച 25 ലക്ഷം രൂപ വിനിയോഗിച്ചാണ് കുളം നവീകരിച്ചത്. പരീശീലനത്തിനായി പഞ്ചായത്ത് അമ്പതിനായിരം രൂപയും വകയിരുത്തിയിട്ടുണ്ട്. മാള സ്വദേശി എം.എസ്.ഹരിലാലിന്റെ നേതൃത്വത്തിലാണ് പരിശീലനം നടത്തുന്നത്. വായു നിറച്ച ട്യൂബുകൾ ഉപയോഗിച്ചാണ് പരിശീലനം. ഒരാഴ്ച്ച പിന്നിടുമ്പോൾ ട്യൂബുകൾ ഇല്ലാതെ നീന്താനാകും.

മതിലകം സെന്റ് ജോസഫ് സ്കൂൾ, ഒ.എൽ.എഫ്.സ്കൂൾ എന്നിവിടങ്ങളിലെ 80 കുട്ടികളാണ് പരിശീലനത്തിൽ പങ്കെടുക്കുന്നത്.പ്രളയകാല അനുഭവങ്ങളും നീന്തലറിയാതെ കുട്ടികൾ അപകടത്തിൽപ്പെടുന്നതുമായ സാഹചര്യത്തിലാണ് ഇത്തരമൊരു സംരംഭത്തിന് തുടക്കമിട്ടതെന്ന് പഞ്ചായത്ത് പ്രസിഡന്റ്  പറഞ്ഞു. അടുത്ത വർഷം 5 മുതൽ 10 വരെയുള്ള എല്ലാ കുട്ടികൾക്കും നീന്തൽ പരിശീലനം നൽകും.

MORE IN CENTRAL
SHOW MORE