എങ്ങുമെത്താതെ ഡയാലിലിസ് യൂണിറ്റ് നിർമാണം; കട്ടപ്പന താലൂക്ക് ആശുപത്രിയില്‍ ദുരിതം

kattappana
SHARE

അടിസ്ഥാന സൗകര്യങ്ങളില്ലാത്ത കട്ടപ്പന താലൂക്ക് ആശുപത്രിയില്‍ രോഗികള്‍ക്ക് ദുരിതം. ഡയാലിസിസ് കേന്ദ്രത്തിന്റെ  നിര്‍മാണം  പാതിവഴിയില്‍ നിലച്ചു.  

2015 ഫെബ്രുവരി 28നാണ് കട്ടപ്പന പ്രാഥമികാരോഗ്യകേന്ദ്രത്തെ താലൂക്ക് ആശുപത്രിയായി ഉയർത്തിയത്. എന്നാൽ ഇവിടെ ആവശ്യത്തിന് അടിസ്ഥാന സൗകര്യങ്ങളില്ല. താലൂക്ക് ആശുപത്രിയായി ഉയർന്നതോടെ ആശുപത്രിയിലേക്ക് വരുന്ന രോഗികളുടെ എണ്ണത്തിലും വർദ്ധനവുണ്ടായി  ചികിത്സയ്ക്കായി ആശുപത്രിയിൽ എത്തുന്നവർ നിലവിൽ ഉപയോഗിക്കുന്നത് കിടപ്പ് രോഗികൾക്കുള്ള  ശുചിമുറികളാണ്. രോഗികളെ എത്തിക്കുന്ന വാഹനങ്ങൾ പാർക്ക് ചെയ്യാൻ സൗകര്യമില്ല. ആവശ്യത്തിന് ഇരിപ്പിടങ്ങളില്ല. ആശുപത്രി പരിസരത്തെ ശുചിമുറികൾ കാട് കേറി നശിച്ചു.

രണ്ട് കോടി രൂപ മുടക്കിയാണ് ആശുപത്രിയില്‍ ഡയാലിസിസ് യൂണിറ്റിനും, മോര്‍ച്ചറിയ്ക്കും  കെട്ടിടം പണി തുടങ്ങിയത്. എന്നാല്‍ ഇതെങ്ങുമെത്തിയില്ല. പ്രതിഷേധം ശക്തമാക്കാന്‍ ഒരുങ്ങുകയാണ് നാട്ടുകാര്‍.

MORE IN CENTRAL
SHOW MORE