സഞ്ചാരികളെ ആകർഷിക്കാൻ നീലക്കുറിഞ്ഞി ഒടിച്ചെടുത്ത് വഴിയോരകച്ചവടം

kurinji
SHARE

മൂന്നാറിനോട് ചേര്‍ന്നുള്ള തമിഴ്നാടിന്റെ ഭാഗങ്ങളില്‍ നീലക്കുറിഞ്ഞി ഒടിച്ചെടുത്ത് പ്രദര്‍ശനം. മൂന്നാറിൽ നീലക്കുറിഞ്ഞി   സംരക്ഷണത്തിന് ശക്തമായ നിയമങ്ങൾ നിലനിൽക്കുമ്പോൾ  തമിഴ്‌നാടിന്റെ ഭാഗമായ ടോപ്‌സ്റ്റേഷനിലാണ് കുറിഞ്ഞി വ്യാപകമായി നശിപ്പിക്കുന്നത്. 

നീലക്കുറിഞ്ഞി വസന്തം തെക്കിന്റെ കാശ്മീരായ മൂന്നാറിൽ  നിന്ന്  പടയിറങ്ങി. ഇനിയും  നീലക്കുറിഞ്ഞി കൊഴിയാതെ നിൽക്കുന്നത്  മൂന്നാര്‍ വട്ടവട റൂട്ടില്‍ തമിഴ്‌നാടിന്റെ ഭാഗമായ ടോപ് സ്റ്റേഷനിലാണ്.  ഇവിടെയാണ്‌ വ്യാപകമായി നീലക്കുറിഞ്ഞികള്‍ ഒടിച്ച് നശിപ്പിക്കുന്നത്. കേരളത്തില്‍ നീലക്കുറിഞ്ഞി. ഒടിക്കകയോ പിഴുതെടുക്കകയോ ചെയ്താല്‍ രണ്ടായിരത്തി അഞ്ഞൂറ് രൂപവരെയാണ് പിഴ.

വട്ടവട മേഖലയിലേയ്ക്ക് എത്തുന്ന സഞ്ചാരികളെ ആകര്‍ഷിക്കുന്നതിനാണ് നീലക്കുറിഞ്ഞികള്‍ ഒടിച്ച് വഴിയോര കച്ചവട സ്ഥാപനങ്ങള്‍ പ്രദര്‍ശനം നടത്തുന്നത്. വട്ടവടയിലും  നീലക്കുറിഞ്ഞി സീസണ്‍ അവസാനിച്ചതിനാല്‍  കച്ചവടക്കാര്‍ പ്രദര്‍ശിപ്പിച്ചിരിക്കുന്ന കുറിഞ്ഞി കാണുന്നതിന് നിരവധി  സന്ദർശകരാണ്  എത്തുന്നത്. എന്നാല്‍ തമിഴ്‌നാടിന്റെ ഭാഗമായ ഇവിടെ നിന്നു കുറിഞ്ഞി പറിച്ചെടുത്തു  മൂന്നാറിലെത്തമ്പോൾ  വനംവകപ്പ് പിടികൂടിയാല്‍ പിഴയടയ്‌ക്കേണ്ട സാഹചര്യമുണ്ട്. തമിഴ്‌നാട്ടിലും കുറിഞ്ഞി സംരക്ഷിക്കുന്നതിന് സര്‍ക്കാര്‍ തലത്തില്‍ നടപടി സ്വീരിക്കണമെന്ന ആവശ്യം ശക്തമാണ്.

MORE IN CENTRAL
SHOW MORE