ഇടുക്കി പന്നിയാർ പവർ ഹൗസിന്റെ പ്രവർത്തനം തുടങ്ങാൻ വൈകും

idukki
SHARE

പ്രളയത്തിൽ തകർന്ന ഇടുക്കി പന്നിയാർ പവർഹൗസിൽ വൈദ്യുതി ഉൽപാദനം പുനരാരംഭിക്കാൻ ഇനിയും വൈകുമെന്നു സൂചന.  വൈദ്യുതി ബോർഡിന് കോടികളുടെ നഷ്ടമുണ്ടാകുമെന്നാണ് സൂചന.    

കനത്ത മഴയില്‍ പന്നിയാര്‍ പുഴ കരകവിഞ്ഞ്  പവര്‍ ഹൗസിന്റെ  95 ശതാമനവും വെള്ളത്തിനടിയിലായി. വലിയ നാശനഷ്ടമാണുണ്ടായത്. ഓഗസ്റ്റിൽ ദിവസവും  ശരാശരി ആറു ലക്ഷം യൂണിറ്റിനു മുകളിൽ ഇവിടെ വൈദ്യുതി ഉൽപാദിപ്പിച്ചിരുന്നു. 20 ലക്ഷം രൂപയുടെ നഷ്ടമാണ് പ്രതിദിനം കെഎസ്ഇബിക്ക് ഉണ്ടാകുന്നത്. 

ജനറേറ്ററിന്റെയും ടർബയിന്റെയും നിർമാണം പൂർത്തിയായി വരികയാണെന്നു കെഎസ്ആബി അറിയിച്ചു. ഒക്ടോബര്‍  മാസം അവസാനം പന്നിയാര്‍ പവര്‍ ഹൗസില്‍ വീണ്ടും വൈദ്യുതി ഉല്‍പാദനം ആരംഭിക്കുമെന്നാണ് വൈദ്യുതി മന്ത്രി പറഞ്ഞത്. എന്നാല്‍ പ്രവര്‍ത്തനം ആരംഭിക്കാന്‍  ഇനിയും മാസങ്ങള്‍ വേണ്ടിവരും. കാലഹരണപ്പെട്ട പെന്‍സ്റ്റോക്ക് പൈപ്പുകളും   മാറ്റിസ്ഥാപിക്കുന്നതിന് നടപടിവേണമെന്ന ആവശ്യം ശക്തമാണ്.

കൺട്രോൾ പാനലിന്റെ തകരാറുകളാണ് ഇനി പരിഹരിക്കാനുള്ളത്. അടുത്തയാഴ്ചയോടെ ഇതു പൂർത്തിയാക്കും. പരിശോധന കഴിഞ്ഞാൽ മാത്രമേ എന്നു നിലയത്തിന്റെ പ്രവർത്തനം തുടങ്ങാനാകുമെന്നു പറയാനാകൂ. ഇവിടെ നിന്ന് ഉല്‍പാദന ശേഷം പുറന്തള്ളുന്ന വെള്ളമുപയോഗിച്ച് പ്രവര്‍ത്തിക്കുന്ന വെള്ളത്തുവലിലെ പവര്‍ ഹൗസിലും ഉല്‍പാദനം നിലച്ചിരിക്കുകയാണ്.

MORE IN CENTRAL
SHOW MORE