ആവേശമേറ്റി കമന്ററി മത്സരം

boat-race-commentary
SHARE

പുന്നമടയിൽ ജലരാജാക്കൻമാർ തുഴയെറിയാൻ ദിവസങ്ങള്‍ മാത്രം അവശേഷിക്കേ ആവേശമായി കമന്ററി മത്സരം. വിദ്യാര്‍ഥികള്‍ക്കായി സംഘടിപ്പിച്ച മല്‍സരത്തില്‍ പലരും വഞ്ചിപ്പാട്ടിന്റെ ഈരടികൾ കൂട്ടിച്ചേർത്താണ് തങ്ങളുടെ വിവരണം നടത്തിയത്.     

ആലപ്പുഴ നഗരത്തിലെ വിവിധ സ്‌കൂളുകളിൽ നിന്നുള്ള വിദ്യാർഥികളാണ് മത്സരത്തിൽ പങ്കാളികളായത്. വിദ്യാർഥികളുടെ ദൃക്സാക്ഷി വിവരണം വള്ളംകളി നേരിൽ കണ്ട അനുഭവം ആസ്വാദകർക്ക് സമ്മാനിച്ചു.

MORE IN CENTRAL
SHOW MORE