ലക്ഷദീപപ്രഭയിൽ വടക്കുന്നാഥൻ; ദര്‍ശനത്തിന് ഭക്തരുടെ തിരക്ക്

vadkumnadha-temple
SHARE

തൃശൂര്‍ വടക്കുന്നാഥ ക്ഷേത്രത്തില്‍ ദീപാവലി പ്രമാണിച്ച് ലക്ഷദീപങ്ങള്‍ തെളിഞ്ഞു. ദീപപ്രഭയില്‍ വടക്കുന്നാഥ ക്ഷേത്രത്തില്‍ ദര്‍ശനത്തിനായി ഭക്തരുടെ വന്‍തിരക്കായിരുന്നു.  തിരുവാതിര, ശിവരാത്രി, ദീപാവലി ഈ മൂന്നു ദിവസങ്ങളിലാണ് വടക്കുന്നാഥനില്‍ ദീപ്രപ്രഭ ചൊരിയുന്നത്. വടക്കുന്നാഥ ക്ഷേത്രത്തിലും ചുറ്റമ്പലത്തിലുള്ള ചിരാതുകളില്‍ ദീപങ്ങള്‍ തെളിയിച്ചു. 

ദീപങ്ങളുടെ ഉല്‍സവം ആഘോഷമാക്കാന്‍ ക്ഷേത്ര ഉപദേശക സമിതിയും വിപുലമായ ഒരുക്കങ്ങള്‍ നടത്തിയിരുന്നു. ക്ഷേത്രത്തിനു പുറത്തും ചിരാതുകള്‍ ഒരുക്കിയിരുന്നു. ആല്‍ത്തറകളും ദീപപ്രഭയില്‍ മുങ്ങി. കഴിഞ്ഞ മൂന്നു വര്‍ഷമായി ദീപാവലി ദിവസം വടക്കുന്നാഥ ക്ഷേത്രത്തില്‍ ലക്ഷദീപങ്ങള്‍ തെളിയിച്ചിരുന്നു. ലക്ഷദീപങ്ങള്‍ കെങ്കമമായി പൂര്‍ത്തിയാക്കാന്‍ ഭക്തരുടെ വലിയൊരു സംഘം കഴിഞ്ഞ കുറച്ചു ദിവസങ്ങളായി ഏറെ പ്രയത്നിച്ചിരുന്നു. 

MORE IN CENTRAL
SHOW MORE