പ്ലാസ്റ്റിക് ഷെഡിങ്ങ് യൂണിറ്റ് ഉദ്ഘാടനം നടക്കുന്നില്ല; മരടിൽ പ്രതിഷേധം

maradu-plastic-unit
SHARE

പ്ലാസ്റ്റ് മാലിന്യ സംസ്കരണത്തിനായി മരട് നഗരസഭയില്‍ സ്ഥാപിച്ച പ്ലാസ്റ്റിക് ഷെഡിങ് യൂണിറ്റ് ഉദ്ഘാടനം ചെയ്യാത്തതില്‍ പ്രതിപക്ഷ പ്രതിഷേധം . മന്ത്രിമാരെ ഒഴിവാക്കി നഗരസഭാ ചെയര്‍ പേഴ്സണ്‍ ഉദ്ഘാടനം ചെയ്യണമെന്ന പ്രഖ്യാപനം അംഗീകരിക്കില്ലെന്നാണ് പ്രതിപക്ഷ നിലപാട്.  

പ്ലാസ്റ്റിക് മാലിന്യ നിര്‍മാര്‍ജനത്തിനായി സംഭരണ സംസ്കരണയൂണിറ്റ് സ്ഥാപിച്ചിട്ടും ഉദ്ഘാടനം നടത്താത്തത് സങ്കുചിത രാഷ്ട്രീയതാല്‍പര്യം കൊണ്ടാണെന്നാണ് മരട് നഗരസഭയിലെ പ്രതിപക്ഷ നേതാക്കളുടെ ആക്ഷേപം . കഴിഞ്ഞ വാര്‍ഡ് സഭയിലും സംസ്കരണയൂണിറ്റ് ഉടന്‍ ഉദ്ഘാടനം ചെയ്യുമെന്ന് പ്രഖ്യാപിച്ചിരുന്നു. ഇപ്പോള്‍ നിര്‍മാണ പ്രവര്‍ത്തങ്ങളെല്ലാം പൂര്‍ത്തീകരിച്ച്   പ്ലാന്റ് പ്രവര്‍ത്തന സജ്ജമാക്കിയപ്പോള്‍ ഭരണ സമിതി പുറം തിരിഞ്ഞു നില്‍ക്കുകയാണ്. മന്ത്രിയെ ഉദ്ഘാടനത്തിനായി ക്ഷണിച്ചെങ്കിലും  അവര്‍ താല്‍പര്യം കാണിക്കുന്നില്ല . നഗരസഭാ മേഖലയിലെ മുഴുവന്‍ പ്ലാസ്റ്റിക്  പ്ലാസ്റ്റിക് മാലിന്യങ്ങളും ശേഖരിക്കാന്‍ കഴിയുന്ന പദ്ധതിക്കാണ് ഈ  ദുര്‍വിധി.

എന്നാല്‍ നിര്‍മാണം പൂര്‍ത്തിയാകും മുമ്പേ എങ്ങിനെ ഉദ്ഘാടനം നടത്തുമെന്നാണ് ഭരണകക്ഷി അംഗങ്ങളുടെ  ചോദ്യം . പ്ലാന്റിലേക്കുള്ള റോഡടക്കം പൂര്‍ത്തീകരിക്കേണ്ടതുണ്ട് .  ഉടന്‍ പദ്ധതി പ്രാവര്‍ത്തികമാക്കുമെന്നും  നഗരസഭ വ്യക്തമാക്കി.

MORE IN CENTRAL
SHOW MORE