പൊലീസിന് സ്നേഹ സമ്മാനവുമായി സ്കൂള്‍ വിദ്യാര്‍ഥികൾ

kalady-students-help
SHARE

പൊലീസിന് സ്നേഹ സമ്മാനവുമായി സ്കൂള്‍ വിദ്യാര്‍ഥികള്‍. കാലടി ശ്രീ ശാരദ വിദ്യാലയത്തിലെ നാലാം ക്ലാസ് വിദ്യാര്‍ഥികളാണ് പൊലീസുകാര്‍ക്ക് ജാക്കറ്റുകള്‍ നല്‍കി മാത‍ൃകയായത്. ഇരുപതിലേറെ ജാക്കറ്റുകളാണ് കുട്ടികള്‍ കൈമാറിയത്.

കാക്കിയെ ഭയക്കാനല്ല, ചങ്ങാതിമാരാക്കാനാണ് ഈ കുട്ടികള്‍ക്കിഷ്ടം. അതുകൊണ്ടാണ്  പൊലീസ് സ്റ്റേഷനില്‍ നേരിട്ടെത്തി സമ്മാനം നല്‍കിയത്. ട്രാഫിക്ക് നിയന്ത്രിക്കുമ്പോഴും രക്ഷാപ്രവര്‍ത്തനം നടത്തുമ്പോഴും പൊലീസുകാര്‍ക്ക് ധരിക്കാനുള്ള റിഫ്ളക്ഷന്‍ ജാക്കറ്റികളുമായാണ് കുട്ടികള്‍ കാലടി പൊലീസ് സ്റ്റേഷനില്‍ എത്തിയത്. ഇരുപത് ജാക്കറ്റുകള്‍ കൈമാറി. 

പിന്നീട് കാലടി സി.ഐ.സജി മാര്‍ക്കോസ് സമ്മാനം നല്‍കിയ വിദ്യാര്‍ഥികള്‍ക്ക് പൊലീസ് സ്റ്റേഷനുകളിലെ പ്രവര്‍ത്തന ക്രമങ്ങള്‍ പരിചയപ്പെടുത്തി. ഒപ്പം അവരുടെ നല്ല പ്രവര്‍ത്തനത്തെ പ്രശംസിക്കുകയും ചെയ്തു

MORE IN CENTRAL
SHOW MORE