എ.കെ 47 മുതല്‍ ന്യൂജെന്‍ തോക്കുകള്‍ വരെ; പ്രദര്‍ശനവുമായി എറണാകുളം റൂറല്‍ പൊലീസ്

police-gun-1
SHARE

വിവിധതരം തോക്കുകളുടെയും ഗ്രനേഡുകളുടേയും പ്രദര്‍ശനമൊരുക്കി എറണാകുളം റൂറല്‍ പൊലീസ്. സായുധ സേനയിലേക്ക് പുതുതലമുറയെ ആകര്‍ഷിക്കാനായിരുന്നു പരിപാടി സംഘടിപ്പിച്ചത്. ആയുധങ്ങള്‍ കാണാന്‍ നിരവധി പേരാണ് ആലുവ റൂറല്‍ പൊലീസ് സ്റ്റേഷനില്‍ എത്തിയത്.

ബ്രിട്ടീഷ്കാലത്ത് ഉപയോഗിച്ചിരുന്ന റൈഫിളും എ.കെ 47നും മുതല്‍ ന്യൂജെന്‍ തോക്കുകള്‍ വരെ ഇക്കൂട്ടത്തിലുണ്ട് .ഒാരോ തോക്കിനും വ്യത്യസ്തമായ ലഹളകളുടെ കഥകൂടിയാണ് പറയാനുള്ളത്. മലബാര്‍ ലഹളയിലും വലിയതുറ വെടിവെയ്്പ്പിലും പ്രയോഗിച്ച ഇത്തരം തോക്കുകള്‍ അതിനൊരു ഉദാഹരണം മാത്രം. തോക്കുകള്‍ മാത്രമല്ല, വിവിധതരം ഗ്രനേഡുകളും, കലാപങ്ങളില്‍ പങ്കെടുത്തവരെ തിരിച്ചറിയാന്‍ ഉപയോഗിക്കുന്ന ഡൈമാര്‍ക്കറുകളും പ്രദര്‍ശിപ്പിച്ചു. 

പൊലീസ് സേനയുടെ ആയുധ പ്രദര്‍ശനം കാണാന്‍ കുട്ടികള്‍ ഉള്‍പ്പെടെ നിരവധിേപരാണ് എത്തിയത്. ആലുവ റൂറല്‍ പൊലീസ് സ്റ്റേഷനിലായിരുന്നു പ്രദര്‍ശനം.

MORE IN CENTRAL
SHOW MORE