മാമ്മൂട് – തിരുവല്ല റോ‍ഡിന്‍റെ അറ്റകുറ്റപ്പണി നടത്താത്തതിനെതിരെ പ്രതിഷേധം ശക്തം

changanaserry-mamood-thiruvalla-road2
SHARE

വര്‍ഷങ്ങളായി തകര്‍ന്നുകിടക്കുന്ന മാമ്മൂട് – തിരുവല്ല റോ‍ഡിന്‍റെ അറ്റകുറ്റപ്പണി നടത്താത്തതിനെതിരെ പ്രതിഷേധം ശക്തമാകുന്നു. പ്രശ്നപരിഹാരമുണ്ടാക്കാത്ത ജനപ്രതിനിധികള്‍ക്കെതിരെ നാട്ടുകാര്‍ സമരത്തിനൊരുങ്ങുകയാണ്.

വാഹനം വലുതായാലും ചെറുതായാലും ഈ കുഴികളില്‍ രക്ഷയില്ല. കോട്ടയം ജില്ലയുടെ മലയോര ഭാഗങ്ങളില്‍നിന്ന് കറുകച്ചാല്‍ വഴി തിരുവല്ലയിലേക്കുള്ള എളുപ്പമാര്‍ഗമാണ് ഈ റോഡ്. പതിമൂന്ന് കിലോമീറ്ററുള്ള റോഡിലേക്ക് മാമ്മൂടുനിന്ന് തിരിഞ്ഞു കയറുമ്പോഴെ യാത്രക്കാരന്‍റെ ദുരിതം തുടങ്ങും. യാത്ര നടുവൊടിക്കുമെന്ന് ഡ്രൈവര്‍മാരും യാത്രക്കാരും ഒരേ സ്വരത്തില്‍ പറയും.

റോഡിലെ കുഴികള്‍മൂലം ഏറ്റവുമധികം ബുദ്ധിമുട്ടുന്നത് ഇരുചക്രവാഹന യാത്രക്കാരാണ്. മഴ പെയ്താല്‍ പിന്നെ കുഴിയെവിടെയെന്ന് തിരിച്ചറിയാന്‍ പോലുമാകില്ല.

ചങ്ങനാശേരി എം.എല്‍ .എ സി.എഫ്.തോമസിന്‍റെയും മന്ത്രി മാത്യു ടി.തോമസിന്‍റെയും മണ്ഡലങ്ങളില്‍ക്കൂടി കടന്നുപോകുന്ന റോഡിന്‍റെ ശോചനീയാവസ്ഥയ്ക്ക് പരിഹാരമുണ്ടാക്കാന്‍ അവരും ശ്രമിക്കുന്നില്ലെന്ന് നാട്ടുകാര്‍ പറയുന്നു.

MORE IN CENTRAL
SHOW MORE