ഫോർട്ട്‌ കൊച്ചിയിലെ ചരിത്ര പ്രസിദ്ധമായ ഡച്ച് സെമിത്തേരി മുഖം മിനുക്കുന്നു

dutch-cemetery
SHARE

ഫോർട്ട്‌ കൊച്ചിയിലെ ചരിത്ര പ്രസിദ്ധമായ ഡച്ച് സെമിത്തേരി മുഖം മിനുക്കുന്നു. കാടുമൂടി കിടക്കുന്ന പരിസരങ്ങൾ വൃത്തിയാക്കി വിനോദ സഞ്ചാരികൾക്ക് തുറന്നുകൊടുക്കുകയാണ് ഉദ്ദേശ്യം. അതിന് മുന്നോടിയായി ചുവർചിത്രങ്ങൾ വരച്ച് മോടിയാക്കുന്ന ജോലികൾ തുടങ്ങി. 

1724ൽ ഡച്ച് അധിനിവേശ കാലത്ത് സ്ഥാപിക്കപ്പെട്ട സെമിത്തേരി പക്ഷെ കഴിഞ്ഞ നൂറു വർഷം എങ്കിലുമായി ആരും തിരിഞ്ഞുനോക്കാത്ത അവസ്ഥയിൽ ആയിരുന്നു. അങ്ങനെ കാടുമൂടി സാമൂഹ്യവിരുദ്ധ സംഘങ്ങളുടെ താവളവുമായി. ആ സ്ഥിതിയിൽ നിന്നുള്ള തിരിച്ചുവരവ് ആണ് ഇക്കാണുന്നത്. കൊച്ചിയിലെ ഒരുകൂട്ടം യുവചിത്രകാരന്മാരുടെ കൂട്ടായ്മ ഇവിടെ ചുവർചിത്രങ്ങൾ ഒരുക്കുകയാണ്. ഇതോടെ ഇവിടം സഞ്ചാരികൾക്കായി തുറന്നു കൊടുക്കാൻ സെമിത്തേരിയുടെ സംരക്ഷണ ചുമതലയുള്ള സിഎസ്‌ഐ സഭയും തീരുമാനിച്ചു. 

നവീകരണത്തിന്റെ ഔപചാരിക ഉദ്‌ഘാടനം നാളെ നടക്കും. ഒരേസമയം അൻപതോളം കലാകാരൻമാർ ചിത്രങ്ങൾ വരച്ചാണ് തുടക്കം കുറിക്കുക. 

MORE IN CENTRAL
SHOW MORE