മറയൂരിലെ ചുവന്നപൂക്കാലം

munnar-flowers
SHARE

നീലക്കുറിഞ്ഞിക്കാലം അവസാനിച്ചെങ്കിലും മറയൂരില്‍  മറ്റൊരു പൂക്കാലം കൂടിയെത്തി.  മൂന്നാര്‍ മറയൂര്‍ പാതയില്‍  കൂറ്റന്‍ തണല്‍ മരങ്ങള്‍ നിറഞ്ഞുപൂത്ത കാഴ്ച്ച് അതിമനോഹരമാണ്. കൂടുതല്‍ സഞ്ചാരികളെ കാത്തിരിക്കുകയാണ് മറയൂരിന്റെ ചുവന്നപൂക്കാലം.

തേയില തോട്ടങ്ങള്‍ക്കിടയിലൂടെ മലഞ്ചെരിവുകള്‍ ചുറ്റിയുള്ള മറയൂര്‍ മൂന്നാര്‍ വഴികളിലാണ് ഈ  കാഴ്ച്ച. കേരളത്തിലെ ഇലപൊഴിയും വനങ്ങളിലും നാട്ടിന്‍പുറങ്ങവിലുമൊക്കെ കാണുന്ന സ്പാത്തോടിയ പൂമരം. ഫൗണ്ടന്‍ മരം, സ്കൂട്ട്മരം, മണിപ്പൂമരം എന്നിങ്ങനെ  ഈ  മരസുന്ദരിയ്ക്ക്  പലനാടുകളില്‍ പലപേരുകളാണ്. നീലക്കുറിഞ്ഞി വസന്തത്തിന് പിന്നാലെയെത്തിയ ഈ പൂക്കാലം കാണാനും സഞ്ചാരികളെത്തി തുടങ്ങി.

MORE IN CENTRAL
SHOW MORE