ബോട്ടുറാലിയുടെ റിക്കോര്‍ഡ് ഇനി ആലപ്പുഴയ്ക്ക്

boat-rally
SHARE

ലോകത്തെ ഏറ്റവും വലിയ ബോട്ടുറാലിയുടെ റിക്കോര്‍ഡ് ഇനി ആലപ്പുഴയ്ക്ക് സ്വന്തം. യുആർ എഫ് വേള്‍ഡ് റിക്കോര്‍ഡ്സിലാണ് വേമ്പനാട്ടുകായലില്‍ നടന്ന മഹാറാലി ഇടംപിടിച്ചത്. കായല്‍ ടൂറിസത്തിന് പുത്തൻ ഉണർവേകാനാണ് ഹൗസ് ബോട്ടുകളുടെയും ശിക്കാര വള്ളങ്ങളുെടയും റാലി സംഘടിപ്പിച്ചത്.  

ബാക്ക് ടു ബാക്ക് വാട്ടേഴ്‌സ് ഒരു കാംപയിനാണ്. പ്രളയാനന്തര കുട്ടനാട്ടിലേക്ക് സഞ്ചാരികളെ തിരികെ കൊണ്ടുവരാനുള്ള വലിയ ദൗത്യം. അതിനായി നാടൊന്നിച്ചു. അന്യനാട്ടുകാരും വന്നു. 

കുട്ടികള്‍ വന്നു. കുടുംബങ്ങള്‍ വന്നു. എല്ലാവര്‍ക്കും സൗജന്യയാത്ര. നിരത്തുകളില്‍മാത്രം കണ്ട റാലികളില്‍നിന്ന് വ്യത്യസ്തമായതോടെ ഓളപ്പരപ്പിലെ ഈ റാലി ചരിത്രമായി. 220 ഹൗസ് ബോട്ടുകളും 100 ശിക്കാര്‍ വള്ളങ്ങളും മൂവായിരത്തിലധികം സഞ്ചാരികളും അണിനിരന്ന റാലി, ആർ എഫ് വേള്‍ഡ് റിക്കോര്‍ഡ്സിലും ഇടംപിടിച്ചു.

പ്രളയം ബാധിച്ച എല്ലാ ടൂറിസംകേന്ദ്രങ്ങളും തിരിച്ചുകൊണ്ടുവരാന്‍ കഴിഞ്ഞതായി റാലി ഉദ്ഘാടനം ചെയ്ത് മന്ത്രി കടകംപള്ളി സുരേന്ദ്രന്‍ പറഞ്ഞു. ക്രിക്കറ്റ് താരം കേദാര്‍ ജാദവ് മുഖ്യാതിഥിയായി. ജില്ലാ ടൂറിസം പ്രമോഷൻ കൗൺസിലും ജില്ലാ ഭരണകൂടവും സംയുക്തമായാണ് പരിപാടി സംഘടിപ്പിച്ചത്. തനതു കലാരൂപങ്ങളും റാലിയെ സഞ്ചാരികള്‍ക്ക് പ്രിയമുള്ളതാക്കി. 

MORE IN CENTRAL
SHOW MORE