ബാരിക്കേഡ് തകര്‍ത്ത കേസ്; സി.പി.എമ്മുകാരെ ഒഴിവാക്കി; ആരോപണവുമായി സിപിഐ

mankulam
SHARE

ഇടുക്കി മാങ്കുളം പെരുമ്പന്‍കുത്തില്‍ വനംവകുപ്പ് സ്ഥാപിച്ച ബാരിക്കേഡ് തകര്‍ത്ത കേസില്‍ നിന്ന് സി.പി.എംകാരെ ഒഴിവാക്കിയതായി ആരോപണം.  വനവകുപ്പും പൊലീസും ചേര്‍ന്ന്   കേസ് അട്ടിമറിക്കാന്‍ ശ്രമിക്കുകയാണെന്ന് സിപിഐ ആരോപിച്ചു. 

2017 ജൂലൈയിലായിരുന്നു മാങ്കുളം പെരുമ്പന്‍കുത്തില്‍ ഗതാഗതവും സഞ്ചാരസ്വാതന്ത്യവും തടസ്സപ്പെടുത്തി വനംവകുപ്പ് ബാരിക്കേഡ് സ്ഥാപിച്ചുവെന്നാരോപിച്ച് പ്രക്ഷോഭം നടന്നത്. ചര്‍ച്ചകള്‍ പലത് നടന്നിട്ടും വനംവകുപ്പ് ബാരിക്കേഡ് മാറ്റാന്‍ തയ്യാറാകാതെ വന്നതോടെ രാഷ്ട്രീയ പ്രതിനിധികളും വ്യാപാരികളും നാട്ടുകാരും ചേര്‍ന്ന് ബാരിക്കേഡ് പിഴുതി മാറ്റി. ഇതേ തുടര്‍ന്ന് സമരത്തിന് നേതൃത്വം നല്‍കിയ 9 പേരെ പ്രതി ചേര്‍ത്ത് വനംവകുപ്പും അടിമാലി പൊലീസും കേസെടുത്തു. എന്നാല്‍ കഴിഞ്ഞ ദിവസം പോലീസ് കോടതിയില്‍ സമര്‍പ്പിച്ച കുറ്റപത്രത്തില്‍ നിന്ന്  സിപിഎംകാരെ ഒഴിവാക്കിയെന്നാണ് ആക്ഷേപം.

കേസിന്റെ ആദ്യഘട്ടത്തില്‍ തന്നെ പഞ്ചായത്തിലെ സിപിഎം നേതാവിനെ പ്രതിപ്പട്ടികയില്‍ നിന്നും ഒഴിവാക്കിയിരുന്നുവെന്നാണ് സൂചന.  ഇതിന് പിന്നാലെയാണ് ഒന്നാം പ്രതിയായി പേര് ചേര്‍ത്തിരുന്ന മറ്റൊരു നേതാവിനേയും പ്രതിപ്പട്ടികയില്‍ നിന്നും ഒഴിവാക്കിയത്. പൊലീസ് സമര്‍പ്പിച്ച കുറ്റപ്പത്രത്തില്‍ സിപിഐ മാങ്കുളം ലോക്കല്‍ സെക്രട്ടറിയാണ് ഒന്നാം പ്രതി.  

MORE IN CENTRAL
SHOW MORE